അതിർത്തിവഴി സിഗരറ്റുകൾ കടത്താൻ ശ്രമം; 303 പാക്കറ്റ് പിടികൂടി
text_fieldsകുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തിവഴി സിഗരറ്റുകൾ കടത്താനുള്ള ശ്രമം പിടികൂടി കസ്റ്റംസ്. സംശയത്തെ തുടർന്ന് വാഹന ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ സിഗരറ്റ് സാന്നിധ്യം നിഷേധിച്ചു.
എന്നാൽ, സമഗ്രമായ പരിശോധനയിൽ വാഹനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച 303 പാക്കറ്റ് സിഗരറ്റുകൾ കണ്ടെത്തി. ചില അറകൾ കള്ളക്കടത്തിനായി പ്രത്യേകം തയാറാക്കിയവയായിരുന്നു.
വാഹനം പിടിച്ചെടുത്ത കസ്റ്റംസ് കൂടുതൽ അന്വേഷണത്തിനും നടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കാൻ കള്ളക്കടത്തിനെതിരായ നടപടികൾ ശക്തമാക്കാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫയദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നിർദേശങ്ങൾക്കനുസൃതമായി നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

