Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​ഴ്​​സി​ങ്​...

ന​ഴ്​​സി​ങ്​ റി​ക്രൂ​ട്ട്​​മെൻറ്​  വി​ഷ​യ​ത്തി​ൽ ഇ​ന്ന്​ ച​ർ​ച്ച

text_fields
bookmark_border
ന​ഴ്​​സി​ങ്​ റി​ക്രൂ​ട്ട്​​മെൻറ്​  വി​ഷ​യ​ത്തി​ൽ ഇ​ന്ന്​ ച​ർ​ച്ച
cancel

കു​വൈ​ത്ത്​ സി​റ്റി: ന​ഴ്​​സി​ങ്​ റി​ക്രൂ​ട്ട്​​മ​​െൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ കേ​ര​ള തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​വ​ർ​സീ​സ് ഡെ​വ​ല​പ്മ​​െൻറ്​ ആ​ൻ​ഡ് എം​പ്ലോ​യ്മ​​െൻറ്​ പ്ര​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ൻ​റ്​​സ്​ (ഒ​ഡെ​പെ​ക്) സം​ഘം കു​വൈ​ത്തി​ലെ​ത്തി. 
അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ഒ​ഡെ​പെ​ക് ചെ​യ​ർ​മാ​ൻ എ​ൻ. ശ​ശി​ധ​ര​ൻ നാ​യ​ർ, എം.​ഡി ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ സ​ജു സു​ലോ​ച​ന സോ​മ​ദേ​വ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. 

തി​ങ്ക​ളാ​ഴ്​​ച കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ധി​കൃ​ത​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തും. ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ക്കും. 
കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഒ​ഡെ​പെ​ക്​ വ​ഴി കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ ന​ഴ്​​സു​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യാ​ണ്​ പ്ര​ധാ​ന അ​ജ​ണ്ട. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ന​ഴ്സി​ങ് റി​ക്രൂ​ട്ട്മ​​െൻറി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ ആ​റ് ഏ​ജ​ൻ​സി​ക​ളി​ൽ ഒ​ന്നാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഒ​ഡെ​പെ​ക്. 
ത​മി​ഴ്നാ​ട്ടി​ലെ ഓ​വ​ർ​സീ​സ് മാ​ൻ‌​പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, ഉ​ത്ത​ർ പ്ര​ദേ​ശി​ലെ യു​പി ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ, തെ​ല​ങ്കാ​ന​യി​ലെ തെ​ല​ങ്കാ​ന ഓ​വ​ർ​സീ​സ് മാ​ൻ‌​പ​വ​ർ ക​മ്പ​നി, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ മാ​ൻ‌​പ​വ​ർ ക​മ്പ​നി എ​ന്നി​വ​യാ​ണു മ​റ്റ് ഏ​ജ​ൻ​സി​ക​ൾ. നേ​ര​ത്തേ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക്​ ആ​വ​ശ്യ​മു​ള്ള ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്തി​രു​ന്ന​ത് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ട​നി​ല​ക്കാ​രും സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളും ന​ഴ്‌​സി​ങ്​ നി​യ​മ​ന​ത്തി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് വ​ൻ തു​ക​യാ​ണ് ഫീ​സ് ആ​യി ഈ​ടാ​ക്കി​യി​രു​ന്ന​ത്. 

റി​ക്രൂ​ട്ട്​​മ​​െൻറ്​ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ ഒ​ഡെ​പെ​ക്​ വ​ഴി​യാ​കു​ന്ന​തോ​ടെ സ​ർ​വി​സ് ചാ​ർ​ജ് ആ​യി 20,000 രൂ​പ​മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്‌ ചെ​ല​വ് വ​രു​ക. 20 ല​ക്ഷം രൂ​പ വ​രെ കൈ​ക്കൂ​ലി ഇൗ​ടാ​ക്കി ഏ​ജ​ൻ​സി​ക​ൾ റി​ക്രൂ​ട്ട്​​മ​​െൻറ്​ ന​ട​ത്തി​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. 500 ന​ഴ്‌​സു​മാ​രെ ഒ​ഡെ​പെ​ക്​ വ​ഴി കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വൈ​കാ​തെ നി​യ​മി​ച്ചേ​ക്കും എ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ഏ​പ്രി​ലി​ൽ കു​വൈ​ത്തി​ലെ​ത്തി​യ നോ​ർ​ക്ക റി​ക്രൂ​ട്ട്​​മ​​െൻറ്​ ഡ​യ​റ​ക്ട​ർ അ​ജി​ത് കാ​ര​ശ്ശേ​രി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മാ​ജി​ദ അ​ൽ ഖ​ത്താ​ൻ, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ഴ്സി​ങ് ഡ​യ​റ​ക്ട​ർ വ​ദാ അ​ൽ ഹു​സൈ​ൻ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ന​ഴ്​​സി​ങ്​ റി​ക്രൂ​ട്ട്​​മ​​െൻറി​ന്​ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നേ​രി​ട്ടു​ള്ള ക​രാ​റി​നോ​ട്​​ കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നും താ​ൽ​പ​ര്യ​മു​ണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursing recruitmentgulf newsmalayalam news
News Summary - nursing recruitment-kuwait-gulf news
Next Story