Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനോ​ർ​ക്ക വ​ഴി...

നോ​ർ​ക്ക വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ 500 ന​ഴ്​​സു​മാ​ർ എ​ത്തു​ന്നു

text_fields
bookmark_border
നോ​ർ​ക്ക വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ 500 ന​ഴ്​​സു​മാ​ർ എ​ത്തു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: നോ​ർ​ക്ക വ​ഴി കു​വൈ​ത്തി​ലേ​ക്കു​ള്ള ന​ഴ്‌​സി​ങ്​ റി​ക്രൂ​ട്ട്​​മ​​െൻറ്​ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടു. ന​ഴ്‌​സു​മാ​രെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നോ​ർ​ക്ക​യെ സ​മീ​പി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി​യാ​ണ് 500 ന​ഴ്‌​സു​മാ​രു​ടെ ഒ​ഴി​വു​നി​ക​ത്താ​ൻ കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നോ​ർ​ക്ക​യു​ടെ സ​ഹാ​യം തേ​ടി​യ​ത്. 500 ന​ഴ്‌​സു​മാ​രെ ഒ​രു​മാ​സ​ത്തി​നു​ളി​ൽ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ നോ​ർ​ക്ക ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. 

നേ​ര​ത്തേ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക്​ ആ​വ​ശ്യ​മു​ള്ള ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്തി​രു​ന്ന​ത് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ട​നി​ല​ക്കാ​രും സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളും ന​ഴ്‌​സി​ങ്​ നി​യ​മ​ന​ത്തി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് വ​ൻ തു​ക​യാ​ണ് ഫീ​സ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. റി​ക്രൂ​ട്ട്​​മ​​െൻറ്​ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ നോ​ർ​ക്ക വ​ഴി​യാ​കു​ന്ന​തോ​ടെ സ​ർ​വി​സ് ചാ​ർ​ജ് ആ​യി 20,000 രൂ​പ മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക്‌ ചെ​ല​വു വ​രു​ക. 20 ല​ക്ഷം രൂ​പ വ​രെ കൈ​ക്കൂ​ലി ഇൗ​ടാ​ക്കി ഏ​ജ​ൻ​സി​ക​ൾ റി​ക്രൂ​ട്ട്​​മ​​െൻറ്​ ന​ട​ത്തി​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്.

ന​ഴ്‌​സി​ങ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വ്യാ​പ​ക​മാ​യി ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്രം ഇ​ട​പെ​ട്ട്​ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യു​ള്ള റി​ക്രൂ​ട്ട്​​മ​​െൻറി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കു​വൈ​ത്തി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്​​മ​​െൻറ്​ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും കു​വൈ​ത്ത് പി​ൻ​വാ​ങ്ങി​യ​തി​നാ​ൽ റി​ക്രൂ​ട്ട്​​മ​​െൻറ്​ ന​ട​ന്നി​രു​ന്നി​ല്ല. സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന നോ​ർ​ക്ക കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് റി​ക്രൂ​ട്ട്​​മ​​െൻറ്​ പു​ന​രാ​രം​ഭി​ക്കാ​ൻ വ​ഴി ഒ​രു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​മാ​സം കു​വൈ​ത്തി​ലെ​ത്തി​യ നോ​ർ​ക്ക റി​ക്രൂ​ട്ട്​​മ​​െൻറ്​ ഡ​യ​റ​ക്ട​ർ അ​ജി​ത് കാ​ര​ശ്ശേ​രി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മാ​ജി​ദ അ​ൽ ഖ​ത്താ​ൻ, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ഴ്സി​ങ് ഡ​യ​റ​ക്ട​ർ വ​ദാ അ​ൽ ഹു​സൈ​ൻ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - Nurses job kuwait gulf news
Next Story