Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഴ്‌സസ് ദിനം; അദാൻ ആശുപത്രിയിൽ ആഘോഷം ഒരുക്കി ലുലു ഹൈപ്പർമാർക്കറ്റ്

text_fields
bookmark_border
നഴ്‌സസ് ദിനം; അദാൻ ആശുപത്രിയിൽ ആഘോഷം ഒരുക്കി ലുലു ഹൈപ്പർമാർക്കറ്റ്
cancel
camera_alt

ആഘോഷ ഭാഗമായി കേക്ക് കുറിക്കുന്നു

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് അദാൻ ആശുപത്രിയിലേക്ക് പ്രത്യേക സന്ദർശനം നടത്തി.

ആരോഗ്യ സംരക്ഷണ സേവനങ്ങളിലെ നഴ്‌സിംഗ് സമൂഹത്തിന്റെ സമർപ്പണം, അനുകമ്പ, വിലമതിക്കാനാവാത്ത സംഭാവന എന്നിവക്ക് ആശുപത്രിയിലെത്തിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉന്നത മാനേജ്‌മെന്റ് സംഘം ഹൃദയംഗമമായ നന്ദി അറിയിച്ചു.

ആഘോഷ ഭാഗമായി ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ലുലു മാനേജ്‌മെന്റ് ടീം നഴ്‌സുമാർക്കും ആശുപത്രി ജീവനക്കാർക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷത്തിന്റെ ഭാഗമായി. ആരോഗ്യ വിദഗ്ധർ, നഴ്‌സുമാർ എന്നിവരുടെ അചഞ്ചലമായ സേവനത്തിനും മാനുഷിക മനോഭാവത്തിനും ചടങ്ങിൽ സംസാരിച്ച ലുലു ഹൈപ്പർമാർക്കറ്റിലെ പ്രതിനിധികൾ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

ലുലു ഹൈപ്പർമാർക്കറ്റിന്റെ പിന്തുണയെ ആശുപത്രി മാനേജ്മെന്റ് അഭിനന്ദിക്കുകയും നഴ്‌സിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും അംഗീകരിച്ചതിന് നന്ദി പറയുകയും ചെയ്തു. ആശുപത്രി സന്ദർശനത്തിന് പുറമേ, നഴ്‌സുമാരെയും ആരോഗ്യ സംരക്ഷണ വിദഗ്ധരെയും ആദരിക്കുന്നതിനായി ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ പ്രത്യേക ഇൻ-സ്റ്റോർ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nurses Day: Lulu Hypermarket Organizes Celebration at Adan Hospital
Next Story