ഖൈത്താനിൽ നിരവധി അറസ്റ്റ്; ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു
text_fieldsഖൈത്താനിൽ നടന്ന പരിശോധന
കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താനിൽ ആഭ്യന്തര മന്ത്രാലയം തീവ്ര സുരക്ഷ, ഗതാഗത കാമ്പയിൻ നടത്തി. പൊതു സുരക്ഷ കാര്യ മേഖലയുമായി സഹകരിച്ച് നടന്ന പരിശോധനയിൽ ഗതാഗത നിയമലംഘകർ, താമസ, തൊഴിൽ നിയമ ലംഘകർ തുടങ്ങി നിരവധി പേർക്കെതിരെ നടപടി സ്വീകരിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
പരിശോധനയുടെ ഭാഗമായി 705 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങളിൽ നടപടി എടുത്തു. താമസ, തൊഴിൽ നിയമ ലംഘനത്തിന് 20 പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖയില്ലാതെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സ്പോൺസറിൽ നിന്ന് ഒളിച്ചോടിയതിന് 10 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നും ലഹരി വസ്തുക്കളും കൈവശം െവച്ചതിന് അഞ്ച് പേരെയും പിടികൂടി.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഒരു വാഹനം പിടിച്ചെടുത്തു. രണ്ട് പേരെ ട്രാഫിക് പൊലീസിന് കൈമാറി. ശക്തമായ സുരക്ഷ പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷ ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അടിയന്തര നമ്പർ (112) വഴി റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

