Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ന​മ്പ​ർ​പ്ലേ​റ്റ് വേ​ണ​മെ​ന്ന്​ എം.​പി

text_fields
bookmark_border
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ന​മ്പ​ർ​പ്ലേ​റ്റ് വേ​ണ​മെ​ന്ന്​ എം.​പി
cancel
camera_alt?????? ?????? ??.???

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ന​മ്പ​ർ​പ്ലേ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.
ആ​ഗോ​ള​ത​ല​ത്തി​ലും പ്ര​ത്യേ​കി​ച്ച്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട പ്ര​ത്യേ​ക ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ ഇ​ത്ത​ര​ക്കാ​ർ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ല​മ​െൻറി​ൽ അ​വ​ത​രി​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ൽ ഉ​സാ​മ അ​ൽ ഷ​ഹീ​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ട​ത്. ശാ​രീ​രി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പോ​കു​മ്പോ​ൾ ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​സാ​മ അ​ൽ ഷ​ഹീ​ൻ എം.​പി ക​ര​ടു​നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ച​ത്.

പ്രാ​യ​മാ​യ​വ​ർ​ക്കും അം​ഗ​പ​രി​മി​ത​ർ​ക്കും ത​ങ്ങ​ൾ​ക്കു​വേ​ണ്ടി നീ​ക്കി​െ​വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നും മ​റ്റും അം​ഗീ​കൃ​ത ന​മ്പ​ർ​പ്ലേ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ എ​ളു​പ്പ​മാ​കും. അ​തി​നാ​ൽ, അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ ആ​ഗോ​ള അം​ഗീ​കാ​ര​മു​ള്ള പ്ര​ത്യേ​ക ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ ന​ൽ​കാ​ൻ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്​​മ​െൻറ്​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം ന​മ്പ​ർ​പ്ലേ​റ്റു​ക​ളു​ടെ നി​യ​മ​സാ​ധു​ത ഉ​റ​പ്പാ​ക്കാ​ൻ സാ​മൂ​ഹി​ക മ​ന്ത്രാ​ല​യ​വും ഭി​ന്ന​ശേ​ഷി പൊ​തു​അ​തോ​റി​റ്റി​യും രം​ഗ​ത്തു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ശി​പാ​ർ​ശ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsNumber Plate
News Summary - number plate-kuwait-gulf news
Next Story