Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തിൽ...

കു​വൈ​ത്തിൽ കൊ​ള​സ്ട്രോ​ൾ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​താ​യി റി​പ്പോ​ര്‍ട്ട്

text_fields
bookmark_border
cholesterol
cancel
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കൊ​ള​സ്ട്രോ​ൾ ഉ​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടി​യ​താ​യി റി​പ്പോ​ര്‍ട്ട്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ള്‍പ്പെ​ടെ ഈ ​ജീ​വി​ത​ശൈ​ലീ രോ​ഗ​ത്തി​ന്റെ പി​ടി​യി​ലാ​കു​ന്നു​ണ്ട്. ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച കൊ​ള​സ്ട്രോ​ൾ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സെ​മി​നാ​റി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത് 20 ശ​ത​മാ​ന​ത്തി​ലേ​റെ ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ ഉ​ള്ള​വ​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​റാ​ഷി​ദ് അ​ൽ അ​വൈ​ഷ് പ​റ​ഞ്ഞു. പ്ര​മേ​ഹം അ​ല്ലെ​ങ്കി​ൽ അ​മി​ത​മാ​യ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വി​ന്റെ ഫ​ല​മാ​യി ചീ​ത്ത കൊ​ള​സ്‌​ട്രോ​ളി​ന്റെ അ​ള​വും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫാ​സ്റ്റ് ഫു​ഡ് ഉ​ള്‍പ്പെ​ടെ തെ​റ്റാ​യ ഭ​ക്ഷ​ണ​രീ​തി​ക​ളും വ്യാ​യാ​മ​ക്കു​റ​വു​മാ​ണ് ആ​ളു​ക​ളു​ടെ കൊ​ള​സ്ട്രോ​ൾ ഉ​യ​ർ​ച്ച​ക്ക് കാ​ര​ണം. ന​വം​ബ​ർ മു​ത​ല്‍ അ​ടു​ത്ത ഏ​ഴു മാ​സം രാ​ജ്യ​ത്തു​ട​നീ​ളം മൊ​ബൈ​ൽ ഹൃ​ദ്രോ​ഗ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, വാ​ണി​ജ്യ മാ​ളു​ക​ൾ, സ്‌​കൂ​ളു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മൊ​ബൈ​ൽ യൂ​നി​റ്റ് സ്ഥാ​പി​ക്കും. മൊ​ബൈ​ല്‍ യൂ​നി​റ്റു​ക​ള്‍ വ​ഴി പ്ര​തി​മാ​സം 400 മു​ത​ൽ 500 വ​രെ ആ​ളു​ക​ള്‍ക്ക് സേ​വ​നം ന​ല്‍കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഡോ. ​അ​ൽ അ​വൈ​ഷ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cholesterolkuwait
News Summary - number of people suffering from cholesterol has increased in Kuwait
Next Story