Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എസ്.എസ് സിൽവർ ജൂബിലിയും മന്നം ജയന്തി ആഘോഷവും

text_fields
bookmark_border
എൻ.എസ്.എസ് സിൽവർ ജൂബിലിയും മന്നം ജയന്തി ആഘോഷവും
cancel
camera_alt

എ​ൻ.​എ​സ്.​എ​സ് സി​ൽ​വ​ർ ജൂ​ബി​ലി​യും മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​വും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

പ​ര​മി​ത ത്രി​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) കുവൈത്ത് സിൽവർ ജൂബിലി ആഘോഷവും മന്നത്ത് പത്മനാഭന്റെ 149ാം ജയന്തിയും അബ്ബാസിയയിലെ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്തു. മന്നം ജയന്തി സ്മരണിക, ആഗ്നേയ മാഗസിൻ എന്നിവ അംബാസഡർ പ്രകാശനം ചെയ്തു.

എൻ.എസ്.എസ് കുവൈത്ത് പ്രസിഡന്റ് എൻ. കാർത്തിക് നാരായണൻ അധ്യക്ഷതവഹിച്ചു. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ, ഷെഫ് സുരേഷ് എസ്.പിള്ള, അൽ റാഷിദ് ഷിപ്പിങ് കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫിസർ പ്രദീപ് മേനോൻ എന്നിവർക്ക് ചടങ്ങിൽ മന്നം എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. പത്താം ക്ലാസ്, പ്ലസ് ടു തലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മന്നം എജുക്കേഷനൽ എക്സലൻസ് അവാർഡും കൈമാറി.

കെ.എസ്. ശ്രീജിത്ത് (ലുലു ഗ്രൂപ്), വി.പി. മുഹമ്മദ് അലി (മെഡക്സ് മെഡിക്കൽ കെയർ ), ഫിലിപ്പ് ജോൺ (അൽ മുല്ല എക്സ്ചേഞ്ച്), വിപിൻ, സുനിൽ നായർ എന്നിവർ ആശംസ നേർന്നു. രക്ഷാധികാരി കെ.പി. വിജയകുമാർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത്, വെൽഫെയർ കമ്മിറ്റി കൺവീനർ എം.പി.പ്രബീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീഷ് പി. നായർ സ്വാഗതവും ട്രഷറർ ശ്യാം ജി.നായർ ചടങ്ങിൽ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ, ശോഭായാത്ര എന്നിവ അരങ്ങേറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NSS Silver Jubilee and Mannam Jayanti Celebration
Next Story