എൻ.എസ്.എസ് ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു
text_fieldsഎൻ.എസ്.എസ് കുവൈത്ത് ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോർജിനെ സന്ദര്‍ശിച്ചപ്പോൾ
കുവൈത്ത് സിറ്റി: നായര്‍ സര്‍വിസ് സൊസൈറ്റി കുവൈത്ത് ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ സന്ദര്‍ശിച്ചു.ജനറല്‍ സെക്രട്ടറി ഗുണപ്രസാദ് ഭാരവാഹികളെ പരിചയപ്പെടുത്തുകയും എന്‍.എസ്.എസ് കുവൈത്തിെൻറ പ്രവര്‍ത്തന റിപ്പോര്‍ട്ട് സ്ഥാനപതിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ പ്രസിഡൻറ് ജയകുമാര്‍ വിശദീകരിച്ചു. ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സ്ഥാനപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അംബാസഡറായി സ്ഥാനമേറ്റശേഷം എംബസിയില്‍ ഏര്‍പ്പെടുത്തിയ ഭരണപരിഷ്കാരങ്ങളെ ഭാരവാഹികള്‍ അഭിനന്ദിച്ചു.പ്രസിഡൻറ് ജയകുമാര്‍, ജനറൽ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ നിഷാന്ത് മേനോന്‍, വെല്‍ഫെയര്‍ കോഒാഡിനേറ്റര്‍ രാജേഷ് കുമാര്‍ നായര്‍, സജിത്ത് സി. നായര്‍, സുജിത് സുരേശന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

