Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎൻ.എസ്.എസ് മന്നം...

എൻ.എസ്.എസ് മന്നം ജയന്തി ആഘോഷം ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
എൻ.എസ്.എസ് മന്നം ജയന്തി ആഘോഷം   ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും
cancel
camera_alt

എ​ൻ.​എ​സ്.​എ​സ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: മ​ന്ന​ത്തു പ​ദ്മ​നാ​ഭ​ന്റെ 146ാമ​ത് ജ​ന്മ​ദി​ന ആ​ഘോ​ഷ ഭാ​ഗ​മാ​യി നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി (എ​ൻ.​എ​സ്.​എ​സ്) കു​വൈ​ത്ത് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​മൈ​ദാ​ൻ ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‘മ​ന്നം ജ​യ​ന്തി 2023’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക സ​മ്മേ​ള​നം, സം​ഗീ​ത സ​ന്ധ്യ എ​ന്നി​വ ഉ​ണ്ടാ​കും. സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ര​ള പൊ​ലീ​സ് മു​ൻ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന മ​ന്നം പു​ര​സ്‍കാ​രം, മ​ന്നം ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘ര​ച​നോ​ത്സ​വം’ സാ​ഹി​ത്യ ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം എ​ന്നി​വ​യും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ​നി​ന്നും സാ​മൂ​ഹി​ക സേ​വ​നം, വ്യ​വ​സാ​യം, വി​ദ്യാ​ഭ്യാ​സം, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളെ സാം​സ്കാ​രി​ക സ​മ്മേ​ള​ന വേ​ദി​യി​ൽ ആ​ദ​രി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​എ​സ്.​എ​സ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ടി.​പി. പ്ര​താ​പ് ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ർ​ത്തി​ക് നാ​രാ​യ​ണ​ൻ, ട്ര​ഷ​റ​ർ അ​ശോ​ക് കു​മാ​ർ പി​ള്ള, വ​നി​ത സ​മാ​ജം ക​ൺ​വീ​ന​ർ കീ​ർ​ത്തി സു​മേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSRishiraj SinghMannam Jayanti Celebration
News Summary - NSS Mannam Jayanti Celebration Rishiraj Singh will inaugurate
Next Story