എൻ.എസ്.എസ് കുവൈത്ത് മന്നം ജയന്തി ആഘോഷം ഏഴിന്
text_fieldsഎൻഎസ്.എസ് കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: 148മത് മന്നം ജയന്തിയോടനുബന്ധിച്ച് എൻ.എസ്.എസ് കുവൈത്ത് സംഘടിപ്പിക്കുന്ന ‘ദ്രുപത്’ സംഗീതനിശ ഫെബ്രുവരി ഏഴിന് ഹവല്ലി പാലസ് ഓഡിറ്റോറിയത്തിൽ നടത്തും.
വൈകീട്ട് നാലിന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറിയും പ്രശസ്ത കവിയും സാഹിത്യകാരനുമായ കെ. ജയകുമാർ മുഖ്യാതിഥിയാകും.
എൻ.എസ്.എസ് കുവൈത്ത് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ സ്നേഹവീട് പദ്ധതിയുടെ ഭാഗമായാണ് ‘ദ്രുപത്’ എന്ന പേരിൽ സംഗീത നിശ അരങ്ങേറുന്നത്.
പ്രശസ്ത പിന്നണി ഗായകനായ ആലാപ് രാജുവും ബാൻഡും നയിക്കുന്ന സംഗീത നിശയിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയികളായ അരവിന്ദ് നായരും, ദിഷാ പ്രകാശും പങ്കെടുക്കും. പ്രശസ്ത ഗായകരായ ശ്രീകാന്ത് ഹരിഹരനും അപർണ ഹരികുമാറും സംഗീത നിശയിൽ പങ്കുചേരും.
വാർത്താ സമ്മേളനത്തിൽ എൻഎസ്.എസ് കുവൈത്ത് പ്രസിഡന്റ് എൻ. കാർത്തിക് നാരായണൻ, ജനറൽ സെക്രട്ടറി അനീഷ് പി. നായർ, ട്രഷറർ ശ്യാം ജി. നായർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

