എന്‍.എസ്.എസ് കുവൈത്ത് മൂന്ന് 'സ്നേഹ വീടുകൾ' കൈമാറി
text_fieldsകുവൈത്ത് സിറ്റി: നായര്‍ സര്‍വിസ് സൊസൈറ്റി (എന്‍.എസ്.എസ്) കുവൈത്തിന്റെ 'സ്നേഹ വീട്' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൂന്നു വീടുകളുടെ താക്കോല്‍ദാനം നടന്നു. ഈ വര്‍ഷം 15 വീടുകളാണ് എന്‍.എസ്.എസ്. കുവൈത്ത് നല്‍കുന്നത്.
കൊല്ലം ജില്ലയിലെ മുഖത്തലയിലും, ചേർത്തല കണിച്ചുക്കുളങ്ങരയിലെ തിരുവിഴയിലും, ചെങ്ങന്നൂരിലെ ബുധനൂരിലേയും മൂന്ന് വീടുകളുടെ താക്കോല്‍ കൈമാറി. കുറുമണ്ണ കരയോഗം നേതൃത്വത്തിൽ സംഘടിപിച്ച യോഗത്തിൽ പ്രസിഡന്റ് പി. ആർ. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. കൊല്ലം താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്.കുവൈത്ത് പ്രസിഡന്റ് കാർത്തിക് നാരായണൻ താക്കോല്‍ കൈമാറി. ജനറർ സെക്രട്ടറി അനീഷ് പി നായർ, ട്രഷറർ ശ്യാം ജി നായർ, രക്ഷാധികാരി കെ.പി. വിജയകുമാർ എന്നിവർ സന്നിഹിതരായി.
കണിച്ചുകുളങ്ങരയിൽ തിരുവിഴ കരയോഗം പ്രസിഡന്റ് രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊ. ഇലത്തിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എന്‍.എന്‍.എസ് കുവൈത്ത് പ്രസിഡന്റ് കാർത്തിക് നാരായണൻ താക്കോൽ കൈമാറി. ജനറർ സെക്രട്ടറി അനീഷ് പി നായർ പദ്ധതി വിശദീകരിച്ചു.
ചെങ്ങന്നൂര്‍ ബുധനൂരിൽ കരയോഗം പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ താലൂക്ക് യൂണിയൻ പ്രസിഡന്റ സുകുമാര പണിക്കർ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് കുവൈത്ത് പ്രസിഡന്റ് കാർത്തിക് നാരായണൻ താക്കോല്‍ കൈമാറി.
കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സ്നേഹവീടുകളുടെ താക്കോല്‍ദാനം അടുത്ത മാസം നടത്തുമെന്നും, വെണ്മണി, ഇളമാട് കരയോഗങ്ങളിലായി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനകര്‍മ്മം ഈമാസം നടത്തുമെന്നും എൻ. എസ്. എസ്. കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

