ഇപ്പോൾ ഉപയോഗപ്പെടുത്താം
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പ് അവസാനിക്കാൻ ഞായറാഴ്ച വരെ സമയം ഉണ്ടെങ്കിലും വെള്ളി,ശനി അവധി ദിവസങ്ങൾ ആയതിനാൽ വ്യാഴാഴ്ച തന്നെ ഉപയോഗപ്പെടുത്തണം. അല്ലാത്തവർക്ക് ഞായറാഴ്ചക്കകം നടപടികൾ പൂർത്തിയാക്കാനാകില്ല. മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടി. ഈ മാസം 30ന് മുമ്പ് നിയമലംഘകർ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുയോ ചെയ്യണം. ഇത്തരക്കാർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാൻ കഴിയും. ജൂൺ 30ന് ശേഷം അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും. ഇവര്‍ക്കെതിരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. അനധികൃതമായി കഴിയുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. നാട്ടിലേക്ക് പോകാൻ പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാത്തവർക്ക് ഇന്ത്യന്‍ എംബസി പാസ്പോർട്ടും എമർജൻസി സർട്ടിഫിക്കറ്റും നൽകും. ഇതിനായി വെള്ളിയാഴ്ച ഒഴികെ ഉച്ചക്ക് രണ്ടു മണി മുതൽ നാലു മണി വരെ ഇന്ത്യൻ എംബസിയുടെ കേന്ദ്രങ്ങളില്‍ അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

