Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇനി പഠനം ഓഫ് ലൈൻ;...

ഇനി പഠനം ഓഫ് ലൈൻ; സെക്കൻഡറി വിദ്യാർഥികൾ സ്കൂളിലേക്ക്

text_fields
bookmark_border
ഇനി പഠനം ഓഫ് ലൈൻ; സെക്കൻഡറി വിദ്യാർഥികൾ സ്കൂളിലേക്ക്
cancel

കുവൈത്ത് സിറ്റി: രണ്ടുമാസത്തോളം നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം, രാജ്യത്തെ സെക്കൻഡറി വിദ്യാർഥികൾ ഇന്നു മുതൽ സ്കൂളിലേക്ക്. സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. രാവിലെ എട്ടിന് ആരംഭിച്ചു ഉച്ചക്ക് 12.35 വരെയാകും ക്ലാസുകൾ. പ്രതിദിനം 40 മിനിറ്റകൾ വിതമുള്ള ആറ് പീരിയഡുകളാണ് ഉണ്ടാകുക.

നിലവിലെ അധ്യയന വർഷാവസാനം വരെ മാത്രമാണ് ഈ ക്രമീകരണമെന്നും വിദ്യാഭ്യാസ പ്രക്രിയ സുഗമമാക്കുന്നതിനും കാര്യക്ഷമമായ തുടർച്ച ഉറപ്പാക്കലും ലക്ഷ്യമിട്ടുള്ള താൽക്കാലിക നടപടികളുടെ ഭാഗമാണിതെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്കൂൾ പരിസരത്തിന് പുറത്ത് ആഘോഷങ്ങൾ നടത്തരുതെന്നും സ്കൂൾ തിയേറ്ററിൽ മാത്രമേ ഇവ അനുവദിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പഠനത്തെ ബാധിക്കാത്ത തരത്തിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാമ്പത്തിക ബാധ്യത വരുത്താത്ത രീതിയിലുമാകണം ആഘോഷങ്ങളും പരിപാടികളും. പഠനത്തെ ബാധിക്കുന്ന മറ്റു പ്രവർത്തനങ്ങളും അനുവദിക്കില്ല. അതേസമയം, കിൻഡർഗാർട്ടൻ, പ്രൈമറി, മിഡിൽ സ്കൂളുകൾക്ക് ഓൺലൈൻ പഠനം തുടരും.

സർക്കാർ സ്ഥാപനങ്ങൾ പൂർണ നിലയിൽ

ഇന്നു മുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാരുടെയും എണ്ണം 100 ശതമാനത്തിലാകും. സഥാപനങ്ങൾ ഔദ്യോഗിക പ്രവൃത്തി സമയം പുന:സ്ഥാപിക്കുകയും ചെയ്യും. വൈകുന്നേരത്തെ വർക്ക് ഷിഫ്റ്റുകളും പുനരാരംഭിക്കും. എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും ഞായറാഴ്ച മുതൽ ശസ്ത്രക്രിയകൾ പൂർണ്ണമായും പുനരാരംഭിക്കും. ആരോഗ്യ മേഖലയിലെ ജീവനക്കാർക്കുള്ള ആനുകാലിക അവധിയും പുന:സ്ഥാപിച്ചു.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനും (പാസി) ഞായറാഴ്ച മുതൽ പൂർണ്ണ ഷെഡ്യൂൾ പ്രകാരം ജോലികൾ പുനരാരംഭിക്കും. കാർഡ് ശേഖരണ സേവനങ്ങൾ രാവിലെ 7.30 മുതൽ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഏഴുവരെയുമാണ്. ജഹ്‌റ ബ്രാഞ്ചിൽ കുവൈത്ത് പൗരന്മാർക്ക് രാവിലെയും പ്രദേശവാസികൾക്ക് വൈകുന്നേരവും സേവനം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returnstudentsecondaryOffline Class
News Summary - Now learning is offline; secondary students return to school
Next Story