തീപിടിച്ച് കടലിലാഴ്ന്ന ആഡംബര നൗക മുങ്ങിയെടുത്ത് കുവൈത്തി ഡൈവർമാർ
text_fieldsകുവൈത്ത് സിറ്റി: തീപിടിച്ച് കടലിൽ താഴ്ന്ന ആഡംബര നൗക മുങ്ങിയെടുത്ത് കുവൈത്ത് ഡൈവിങ് സംഘം. എൻവയൺമെൻറൽ വോളൻററി ഫെഡറേഷെൻറ മുങ്ങൽ വിദഗ്ധ സംഘമാണ് കടലിൽ മലിനീകരണത്തിനും യാത്രക്കും തടസ്സമാകുകയായിരുന്ന ആഡംബര നൗക കടലിനടിയിൽ നിന്ന് കരക്കെത്തിച്ചത്. ശർഖ് പ്രദേശത്താണ് ജലയാനം തീപിടിച്ച് കടലിൽ മുങ്ങിയത്. 40 അടി നീളമുള്ള നൗക ഏറെ വൈദഗ്ധ്യത്തോടെയാണ് മുങ്ങിയെടുത്ത് കരെക്കത്തിച്ചതെന്ന് മാരിടൈം ഒാപറേഷൻസ് മേധാവി വലീദ് അൽ ഷത്തി പറഞ്ഞു.
നൗക മുങ്ങിയെടുക്കുകയും ഇന്ധന ടാങ്കിലുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കുകയും കത്തിയടർന്ന ഭാഗങ്ങൾ വീണ്ടെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കടലിൽ മുങ്ങി ബോട്ട് കണ്ടെത്തിയ ശേഷം എയർബാഗുകളും മറ്റും ഉപയോഗിച്ച് പൊക്കിയെടുക്കുകയും ചെറിയ ബോട്ടുകളിൽ കെട്ടിവലിച്ച് തീരത്തേക്ക് കൊണ്ടുവരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടലിൽ മുങ്ങിയ ബോട്ടുകളും കപ്പലുകളും വീണ്ടെടുക്കാൻ പ്രത്യേക വൈദഗ്ധ്യം ലഭിച്ച സംഘമാണ് എൻവയൺമെൻറൽ വളൻററി ഫൗണ്ടേഷന് കീഴിലുള്ളത്. കടൽ പരിസ്ഥിതി സംരക്ഷിക്കാൻ 1986ൽ സ്ഥാപിതമായത് മുതൽ ഉൗർജിത പ്രവർത്തനം നടത്തുന്നുണ്ട്. ഇതുവരെ 700ലധികം ബോട്ടുകളും കപ്പലുകളും കടലിൽനിന്ന് വീണ്ടെടുക്കാൻ സാധിച്ചു. കടലിലെ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഭീഷണിയാകുന്ന ആയിരക്കണക്കിന് കിലോ മാലിന്യങ്ങളും കടലിൽനിന്ന് നീക്കാൻ സംഘത്തിന് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.