നോട്ടം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വെള്ളിയാഴ്ച
text_fieldsനോട്ടം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘാടകർ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് നോട്ടം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വെള്ളിയാഴ്ച അഹ്മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ. പ്രശസ്ത സംവിധായകനും ഓസ്കാർ അവാർഡ് നോമിനിയുമായ ഡോ. ബിജു ദാമോദരൻ ഉദ്ഘാടനം ചെയ്യും.
ജോണി ആന്റണി
ഈ വർഷത്തെ കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ അവാർഡ് സംവിധായകനും നടനുമായ ജോണി ആന്റണിക്ക് സമ്മാനിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ സംവിധായകൻ ഡോ.ബിജു, സംവിധായകൻ വി.സി. അഭിലാഷ്, ചലച്ചിത്ര നിരൂപകൻ ഡോ.സി.എസ്. വെങ്കിടേശ്വരൻ എന്നിവരാണ് ജൂറി അംഗങ്ങൾ.
ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസിചിത്രം, മികച്ച പ്രേക്ഷക ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച സംവിധായകൻ, സ്ക്രിപ്റ്റ്, എഡിറ്റർ, ആർട്ട്, ശബ്ദമിശ്രണം, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, മികച്ച ഛായാഗ്രാഹകൻ മേഖലകളിലാണ് മറ്റു അവാർഡുകൾ. പ്രദർശന വിഭാഗം, മത്സരം വിഭാഗം, ഓപ്പൺ ഫോറം എന്നിങ്ങനെ മേളയെ തരം തിരിച്ചിട്ടുണ്ട്. മത്സര വിഭാഗത്തിൽ 34 ചിത്രങ്ങൾ ഉണ്ട്.
കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ്, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്ട്, ട്രഷറർ കെ.ജി. അനിൽ, ഉണ്ണിമായ ഉണ്ണികൃഷ്ണൻ, മഞ്ജു മോഹൻ, ശ്രീംലാൽ, ഷാജി രഘുവരൻ, ശ്രീഹരി കുമാർ, അരീഷ് രാഘവൻ, ബേബി ഔസേഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

