നോട്ടം ഗ്രാൻഡ് ജൂറി പുരസ്കാരം ‘ചലന’ത്തിന്
text_fieldsനോട്ടം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡോ. ബിജു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ചെറുസിനിമകളിൽ വലിയ കാര്യങ്ങൾ പങ്കുവെച്ച് കേരള അസോസിയേഷൻ കുവൈത്ത് 12ാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടത്തിന്’ സമാപനം. പ്രവീൺ കൃഷ്ണ സംവിധാനം ചെയ്ത ‘ചലനം’ ഗ്രാൻഡ് ജൂറി പുരസ്കാരം സ്വന്തമാക്കി.
അഹമ്മദ് ഡി.പി.എസിൽ നടന്ന മേള സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കണിയാപുരം രാമചന്ദ്രൻ സ്മാരക പുരസ്കാരം ജോണി ആന്റണിക്ക് പ്രസിഡന്റ് ബിവിൻ തോമസ്, ആക്ടിങ് സെക്രട്ടറി മഞ്ജു മോഹൻ, ട്രഷറർ അനിൽ കെ.ജി എന്നിവർ ചേർന്ന് കൈമാറി. ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ നോട്ടത്തെക്കുറിച്ച് വിശദീകരിച്ചു. ‘നോട്ടം’ സുവനീർ ഉണ്ണിമായ ഉണ്ണിക്കൃഷ്ണൻ ശ്രീജിത്തിനുനൽകി പ്രകാശനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്ടും അവാർഡ് ദാനചടങ്ങിൽ അസോസിയേഷൻ ആക്ടിങ് സെക്രട്ടറി മഞ്ജു മോഹനും സ്വാഗതം പറഞ്ഞു. ട്രഷറർ അനിൽ കെ.ജി നന്ദി പറഞ്ഞു. ജനറൽ കോർഡിനേറ്റർമാരായ ശ്രീംലാൽ, ഷാജി രഘുവരൻ, ശ്രീഹരി, ബേബി ഔസേഫ്, സ്റ്റെല്ലസ്, ശൈലേഷ്, അരീഷ്, ഷാഹിൻ ചിറയിൻകീഴ്, ബൈജു തോമസ് എന്നിവർ നേതൃത്വം നൽകി. സിനിമനിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സംവിധായകരായ ഡോ.ബിജു, വി.സി. അഭിലാഷ് എന്നിവർ ചേർന്ന ജൂറി ഫെസ്റ്റിവൽ സിനിമകൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

