അപ്ഡേറ്റ് ചെയ്തില്ല; 574 പേരുടെ വിലാസങ്ങൾ കൂടി നീക്കം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: പുതിയ താമസ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 574 പേരുടെ വിലാസങ്ങൾ കൂടി നീക്കം ചെയ്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി).ഫ്ലാറ്റുകള് പൊളിച്ചു നീക്കിയതിനെത്തുടര്ന്നും, കെട്ടിട ഉടമ നൽകിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവരുടെ വിലാസങ്ങള് സിവിൽ ഐഡിയിൽനിന്ന് നീക്കം ചെയ്തത്.
വിലാസം നീക്കം ചെയ്യപ്പെട്ടവർ ഔദ്യോഗിക ഗസറ്റിൽ പേരുകൾ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അതോറിറ്റി സന്ദർശിച്ച് ആവശ്യമായ അനുബന്ധ രേഖകൾ നൽകി പുതിയ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പാസി നിര്ദേശിച്ചു.വിലാസം പുതുക്കാതിരുന്നാൽ 100 ദീനാർ വരെ പിഴയും, മറ്റു നിയമ നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതര് മുന്നറിയിപ്പ് നല്കി.
രാജ്യത്ത് കെട്ടിടം പൊളിച്ചതിനാൽ താമസം മാറിയ നിരവധി പേരുടെ വിലാസങ്ങൾ ഇതിനകം പാസി നീക്കം ചെയ്തിട്ടുണ്ട്. താമസം മാറിയവർ നടപടികൾക്ക് മുമ്പ് വിലാസം അപഡേറ്റ് ചെയ്യണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

