Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ നോർക്കയുടെ സ്​റ്റാർട്ടപ്പ്​ പദ്ധതി

text_fields
bookmark_border
പ്രവാസികൾക്ക്​ നോർക്കയുടെ സ്​റ്റാർട്ടപ്പ്​ പദ്ധതി
cancel

കുവൈത്ത്​ സിറ്റി: നോർക്കയും കേരള സ്​റ്റാർട്ടപ്പ് മിഷനും ചേർന്ന്​ നോർക്ക പ്രവാസി സ്​റ്റാർട്ടപ്പ് പ്രോഗ്രാം നടപ്പാക്കുന്നു. പ്രവാസികളുടെ പ്രഫഷനൽ മികവനുസരിച്ച പുനരധിവാസമാണ്​ ലക്ഷ്യം. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്​ടിക്കാൻ സമാന മനസ്​കരായ പ്രവാസികളെ കണ്ടെത്താനും പദ്ധതി സഹായകമാണ്. പ്രവാസികളിൽതന്നെ ബിസിനസ് നെറ്റ്‌വർക്കും ഇൻവെസ്​റ്റർ നെറ്റ്‌വർക്കും രൂപവത്​കരിക്കും. സാങ്കേതികാധിഷ്​ഠിത ബിസിനസ് അവസരങ്ങളുമായി ബന്ധപ്പെട്ട്​ പ്രവാസികൾക്ക്​ മാർഗനിർദേശം നൽകും. വിവിധ സ്​റ്റാർട്ടപ്പ് പദ്ധതികളിലൂടെ ധനസഹായത്തിനും പദ്ധതി ഊന്നൽ നൽകും.

അനുയോജ്യരായ പ്രവാസികളെ സ്ക്രീനിങ്​ കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്ത്​ മൂന്നുമാസത്തെ പരിപാടിയുടെ ഭാഗമാക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്​ മടങ്ങിയെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച വായ്​പ പദ്ധതിയായ നോർക്ക ഡിപ്പാർട്മെൻറ് പ്രോജക്​ട്​ ഫോർ റിട്ടേൺ എമിഗ്രൻറ്​സി​െൻറ (എൻ.ഡി.പി.ആർ.ഇ.എം) സാമ്പത്തിക സഹായത്തിന്​ അർഹതയുണ്ടാവും. 30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്​സിഡിയോടെ (പരമാവധി മൂന്നു​ ലക്ഷം രൂപ) വായ്​പ ലഭിക്കും. കൃത്യമായി പലിശ തിരിച്ചടക്കുന്നവർക്ക് ആദ്യ നാല് വർഷം മൂന്ന്​ ശതമാനം പലിശ ഇളവ്​ ലഭിക്കും.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്​ത്​ കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയവർക്കാണ് നോർക്ക പ്രവാസി സ്​റ്റാർട്ടപ്പ് പ്രോഗ്രാമിലേക്ക്​ അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും norkapsp.startupmission.in എന്ന ലിങ്ക് സന്ദർശിക്കുക. വിശദവിവരം 08047180470 (രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ) (കേരള സ്​റ്റാർട്ടപ്പ് മിഷൻ) നോർക്ക ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽനിന്നും) 00918802012345 (വിദേശത്തുനിന്ന് മിസ്​ഡ്​ കാൾ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്സൈറ്റിലും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProjectNorka Root
Next Story