ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​: നോ​ർ​ക്ക-അ​ൽ​ദു​ർ​റ ക​മ്പ​നി​ ധാ​ര​ണ​

12:36 PM
13/06/2018

കു​വൈ​ത്ത്​ സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് കു​വൈ​ത്ത് സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള അ​ൽ ദു​ർ​റ ക​മ്പ​നി​യും കേ​ര​ള​ത്തി​ലെ നോ​ർ​ക്ക റൂ​ട്ട്സും ത​മ്മി​ൽ  ധാ​ര​ണ​യി​ലെ​ത്തി. 500 വ​നി​ത​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത്​ വീ​ട്ടു​ജോ​ലി​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​ണ് ക​രാ​ർ. താ​ൽ​പ​ര്യ​മു​ള്ള 30നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന് നോ​ർ​ക്ക റൂ​ട്സ് അ​റി​യി​ച്ചു. നോ​ർ​ക്ക​യു​ടെ www.norkaroots.net എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ നോ​ർ​ക്ക​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ശ​മ്പ​ള​ത്തി​ന് പു​റ​മെ യാ​ത്രാ​ചെ​ല​വ്, താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. റി​ക്രൂ​ട്ട്​​മ​​െൻറി​നാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നും ഫീ​സ്​ ഈ​ടാ​ക്കു​ക​യി​ല്ലെ​ന്നും നോ​ർ​ക്ക ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന​യാ​ണ് റി​ക്രൂ​ട്ട്​​മ​​െൻറ്​ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കു​വൈ​ത്ത് സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ ദു​ർ​റ ക​മ്പ​നി ഫോ​ർ  ഡൊ​മ​സ്​​റ്റി​ക് റി​ക്രൂ​ട്ട്​​മ​​െൻറും നോ​ർ​ക റൂ​ട്ട്സും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ ഫ​ല​മാ​യാ​ണ് 500 ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ ധാ​ര​ണ​യി​ൽ എ​ത്തി​യ​ത്.

Loading...
COMMENTS