നോർക്ക കെയർ പദ്ധതി; വിപുല സൗകര്യമൊരുക്കി ‘റോക്’
text_fieldsകുവൈത്ത് സിറ്റി: നോർക്ക റൂട്ട്സിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയറിൽ' അംഗങ്ങളെ ചേർക്കുന്നതിനും പ്രചാരണത്തിനും കുവൈത്തിലെ റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷന് (റോക്) റോക്കിന് നോർക്ക അംഗീകാരം.
ഇൻഷുറൻസിൽ അംഗങ്ങളാവാൻ ആഗ്രഹിക്കുന്നവർക്കായി നോർക്കയും റോക്കും സംയുക്തമായി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നവർക്ക് ഇൻഷുറൻസ് അംഗത്വവുമായി ബന്ധപ്പെട്ട വിവരങ്ങളും സഹായങ്ങളും ലഭിക്കും. നോർക്ക ഐഡി കാർഡ് എടുക്കുന്നതിനും ഇൻഷുറൻസിൽ അംഗമാകുന്നതിനും സൗകര്യമൊരുക്കും.
അംഗമാകുന്നവർക്ക് ഫീസ് അടക്കുന്നതിനായി അൽ അൻസാരി എക്സ്ചേഞ്ചുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇതുവഴി പ്രവാസികൾക്ക് അവരുടെ സൗകര്യപ്രദമായ സ്ഥലങ്ങളിൽ നിന്നും ഫീസ് അടക്കാം. നോർക്ക റൂട്ട്സിന്റെ സുപ്രധാനമായ പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും, മുഴുവൻ പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും റോക്ക് ഭാരവാഹികൾ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ യോഗത്തിൽ നോർക്ക പ്രതിനിധികൾ, റോക് ചെയർമാൻ അബു കോട്ടയിൽ, പ്രസിഡന്റ് ഷബീർ മണ്ടോളി, ജനറൽ സെക്രട്ടറി കമറുദ്ദീൻ, ട്രഷറർ പി.വി. നജീബ്, വൈസ് പ്രസിഡന്റ് എൻ.കെ. റഹീം എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് - 50557440, 99641052, 99994208 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

