‘നോർക്ക കെയർ’ രജിസ്ട്രേഷൻ: വിപുല സൗകര്യം ഒരുക്കി കല കുവൈത്ത്
text_fieldsകല കുവൈത്ത് ഒരുക്കിയ ‘നോർക്ക കെയർ’ രജിസ്ട്രേഷൻ കാമ്പയിനിൽനിന്ന്
കുവൈത്ത് സിറ്റി: പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ പദ്ധതിയിൽ കല കുവൈത്ത് രജിസ്ട്രേഷൻ കാമ്പയിൻ പുരോഗമിക്കുന്നു.
നാല് മേഖലകളിലായി കല രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കലയുടെ അബ്ബാസിയ, അബുഹലീഫ, സാൽമിയ, ഫഹാഹീൽ സെന്ററുകളിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. അപേക്ഷകർ നോർക്ക ഐ.ഡി കാർഡ് കോപ്പി, പദ്ധതിയിൽ ‘നോർക്ക കെയർ’ രജിസ്ട്രേഷൻ: വിപുല സൗകര്യം ഒരുക്കി കല കുവൈത്ത്ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ/പാസ്പോർട്ട് /ജനനസർട്ടിഫിക്കറ്റ്) എന്നിവ കരുതണം.
നോർക്ക ഐഡി കാർഡ് ഇല്ലാത്തവർ, കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിവർക്കും കല കുവൈത്തിന്റെ മേഖല ഓഫിസുകളുമായോ, ഭാരവാഹികളുമയോ ബന്ധപ്പെട്ടാൽ ഇതിനുള്ള അവസരവും ലഭ്യമാണെന്നും കല കുവൈത്ത് അറിയിച്ചു.ഇതുവരെ നൂറുകണക്കിന് ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്റെ അവസാന ദിനം വരെ സേവനം തുടരുമെന്നും പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

