നിശ്ചലതയുടെ സൗന്ദര്യങ്ങളുമായി ‘നൂർ-5’
text_fieldsഅൽ അസിമ മാളിൽ നടക്കുന്ന ‘നൂർ-5’ ഫോട്ടോ പ്രദർശനം
കുവൈത്ത് സിറ്റി: പ്രകൃതിദൃശ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ ഇവയുടെ സൗന്ദര്യവും വിവിധ ഭാവങ്ങളും കുവൈത്ത് ഫോട്ടോഗ്രാഫിക് സൊസൈറ്റിയുടെ ‘നൂർ-5’ പ്രദർശനത്തിൽ ആസ്വദിക്കാം. അൽ അസിമ മാളിൽ ഞായറാഴ്ച ആരംഭിച്ച പ്രദർശനം ചൊവ്വാഴ്ച അവസാനിക്കും.
51 ഫോട്ടോഗ്രാഫർമാരുടെ 74 ഫോട്ടോകൾ പ്രദർശനത്തിൽ മനോഹരമായി ഒരുക്കിയിട്ടുണ്ട്.
ഫോട്ടോഗ്രഫി കലയിൽ താൽപര്യമുള്ള നിരവധി പേർ
ഇതിനകം പ്രദർശനം സന്ദർശിച്ചു.
പൊതുജനങ്ങളെ ഫോട്ടോഗ്രഫിയിലേക്ക് ആകർഷിക്കൽ, ഫോട്ടോഗ്രാഫർമാരുടെ വൈദഗ്ധ്യം കൈമാറൽ എന്നിവ പ്രദർശനത്തിന്റെ ലക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

