Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​ച്ച​ജോ​ലി വി​ല​ക്ക്:...

ഉ​ച്ച​ജോ​ലി വി​ല​ക്ക്: ഒ​രാ​ഴ്ച​ക്കി​ടെ 500 നി​യ​മ​ലം​ഘ​നം

text_fields
bookmark_border
ഉ​ച്ച​ജോ​ലി വി​ല​ക്ക്: ഒ​രാ​ഴ്ച​ക്കി​ടെ 500 നി​യ​മ​ലം​ഘ​നം
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത് തു​ട​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ടു​ത്ത ചൂ​ട് പ​രി​ഗ​ണി​ച്ച് ന​ട​പ്പാ​ക്കി​യ ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി വി​ല​ക്ക് ലം​ഘി​ച്ച് നി​ര​വ​ധി പേ​ര്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്നു. ജൂ​ൺ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ 20 ദി​വ​സം പി​ന്നി​ടു​േ​മ്പാ​ൾ പി​ടി​കൂ​ടി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 500 പി​ന്നി​ട്ടു.

ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യാ​ണ്​ സൂ​ര്യ​താ​പം ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ തു​റ​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​ക്കാ​ൻ പാ​ടി​ല്ല. നി​യ​മ​ലം​ഘ​ന​മു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 400ഒാ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 285 ക​മ്പ​നി​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

രാ​ജ്യ​ത്ത് ചൂ​ട് ക​ന​ക്കു​ന്ന ഈ​മാ​സ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഏ​ൽ​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ണ് പ​തി​വു​പോ​ലെ ഇ​ക്കു​റി​യും മ​ധ്യാ​ഹ്ന പു​റം​ജോ​ലി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്ക് ലം​ഘി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ളു​ടെ ഫ​യ​ലു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളു​ണ്ടാ​വും.

ഉ​ച്ച​വി​ശ്ര​മ​ത്തി​നാ​യി ന​ൽ​കു​ന്ന സ​മ​യ​ന​ഷ്​​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​ശ്ചി​ത​സ​മ​യം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ്​ രാ​വി​ലെ​യോ ജോ​ലി അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്തി​നു​ശേ​ഷ​മോ ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യി​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടാ​കും. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

ജ​ഹ്​​റ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 66646466, ഹ​വ​ല്ലി, ​ഫ​ർ​വാ​നി​യ 66205229, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ 99990930,അ​ഹ്​​മ​ദി 66080612 എ​ന്നീ ന​മ്പ​റു​ക​ളി​ലാ​ണ്​ അ​റി​യി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait jobjob
News Summary - Noon Jolie: 500 offenses a week
Next Story