Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉച്ചജോലി വിലക്ക്...

ഉച്ചജോലി വിലക്ക് ഇന്നു​ തീരും; താപനില ഉയർന്നുതന്നെ

text_fields
bookmark_border
ഉച്ചജോലി വിലക്ക് ഇന്നു​ തീരും; താപനില ഉയർന്നുതന്നെ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി വി​ല​ക്ക്​ ചൊ​വ്വാ​ഴ്​​ച അ​വ​സാ​നി​ക്കും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്​​റ്റ് 31 വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് ഇ​ത്ത​വ​ണ​യും മ​ധ്യാ​ഹ്ന ജോ​ലി വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ കൂ​ടി​യ താ​പ​നി​ല തു​ട​രു​ക​യാ​ണ്. ശ​രാ​ശ​രി 45 ഡി​ഗ്രി​ക്ക​ടു​ത്താ​ണ്​ അ​ന്ത​രീ​ക്ഷ താ​പ​നി​ല. രാ​വി​ലെ 11 മ​ണി മു​ത​ൽ വൈ​കീ​ട്ട് നാ​ലു​മ​ണി​വ​രെ സൂ​ര്യാ​ത​പം ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ തു​റ​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​നോ ചെ​യ്യി​പ്പി​ക്കാ​നോ പാ​ടി​ല്ല എ​ന്ന​ത്​ പു​റം​പ​ണി​ക്കാ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

രാ​ജ്യ​ത്ത് ചൂ​ട് ക​ന​ക്കു​ന്ന മാ​സ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ത​പം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഏ​ൽ​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ണ് മ​ധ്യാ​ഹ്ന പു​റം​ജോ​ലി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. നി​യ​മം ലം​ഘി​ച്ച്​ പ​ണി​യെ​ടു​പ്പി​ച്ച ഒാ​രോ തൊ​ഴി​ലാ​ളി​ക്കും 100 ദി​നാ​ര്‍ വ​രെ പി​ഴ ഇൗ​ടാ​ക്കും. ഇ​ത്ത​വ​ണ​യും നി​ര​വ​ധി ക​മ്പ​നി​ക​ൾ നി​യ​മം ലം​ഘി​ച്ച്​ ഉ​ച്ച​സ​മ​യ​ത്ത്​ പു​റം​പ​ണി​യെ​ടു​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ര​വ​ധി പ​രി​ശോ​ധ​ന അ​ധി​കൃ​ത​ർ ന​ട​ത്തി.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റി​പ്പോ​ര്‍ട്ട്​ ചെ​യ്യ​പ്പെ​ട്ട മി​ക്ക നി​യ​മ​ലം​ഘ​ന​ങ്ങ​ളും. പെ​ട്രോ​ള്‍ സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍, മോ​േ​ട്ടാ​ര്‍സൈ​ക്കി​ളി​ല്‍ ഡെ​ലി​വ​റി ന​ട​ത്തു​ന്ന​വ​ര്‍, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ഉ​ച്ച​​ജോ​ലി വി​ല​ക്കി​ൽ​നി​ന്ന്​ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മു​ഴു​വ​ൻ സ​മ​യം വെ​യി​ലേ​ൽ​ക്കേ​ണ്ടി വ​രു​ന്നി​ല്ല എ​ന്ന ന്യാ​യ​ത്തി​ലാ​ണ്​ ഇ​വ​രെ ഒ​ഴി​വാ​ക്കി​യ​ത്. നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ ഒ​ക്കു​പ്പേ​ഷ​ന​ൽ സേ​ഫ്റ്റി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇൗ ​വ​ർ​ഷം മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ഞ്ഞി​ട്ടു​ണ്ട്. തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ക​രാ​റു​കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ട​യി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ​വും നി​ര​ന്ത​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളും ഫ​ലം ചെ​യ്​​ത​താ​യാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:temperature
News Summary - No-work ban ends today; The temperature is still high
Next Story