Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ധു​വാ​യ...

സാ​ധു​വാ​യ വി​ലാ​സ​മി​ല്ല; കുവൈത്തിൽ 16,848 ക​മ്പ​നി​ക​ളു​ടെ ഫ​യ​ലു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു

text_fields
bookmark_border
സാ​ധു​വാ​യ വി​ലാ​സ​മി​ല്ല; കുവൈത്തിൽ  16,848 ക​മ്പ​നി​ക​ളു​ടെ ഫ​യ​ലു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു
cancel


വി​സ ക​ച്ച​വ​ടം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് സാ​ധു​വാ​യ വി​ലാ​സ​ങ്ങ​ളി​ല്ലാ​ത്ത ക​മ്പ​നി​ക​ളു​ടെ വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു. സാ​ധു​വാ​യ വി​ലാ​സ​ങ്ങ​ളി​ല്ലാ​ത്ത 16,848 ക​മ്പ​നി​ക​ളു​ടെ ഫ​യ​ലു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ‍ അ​റി​യി​ച്ചു. വി​സ ക​ച്ച​വ​ടം ത​ട​യ​ൽ, സാ​ധു​വ​ല്ലാ​ത്ത ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ വി​സ ന​ൽ​കി ആ​ളു​ക​ളെ രാ​ജ്യ​ത്ത് എ​ത്തി​ക്കു​ന്ന​താ​യ റി​പ്പോ​ർ​ട്ട് എ​ന്നി​വ​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹി​ന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഫ​യ​ലു​ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ​നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

ഫ​യ​ലു​ക​ള്‍ സ​സ്പെ​ൻ​ഡ് ചെ​യ്ത തൊ​ഴി​ലു​ട​മ​ക​ള്‍ക്ക് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ത​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം സ​മ​ര്‍പ്പി​ക്കാ​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യി അ​റ​ബ്ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ ഫ​യ​ലു​ക​ള്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ള്‍ക്ക് റ​ഫ​ർ ചെ​യ്യും. സാ​ധു​വ​ല്ലാ​ത്ത​തും പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മാ​യ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ വി​സ ന​ൽ​കി ആ​ളു​ക​ളെ രാ​ജ്യ​ത്തെ എ​ത്തി​ക്കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി മ​റ്റു ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ട്. ഇ​ത് തൊ​ഴി​ൽ മേ​ഖ​ല​യി​ലും ജ​ന​സം​ഖ്യ​യി​ലും അ​സ​ന്തു​ല​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitfiles suspended
News Summary - No valid address; files of 16,848 companies were suspended In Kuwait
Next Story