ഇന്റർനെറ്റ് നിരീക്ഷണത്തിന് സംവിധാനം ഇല്ല
text_fieldsകുവൈത്ത് സിറ്റി: ഇന്റർനെറ്റ് നിരീക്ഷണത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത നിഷേധിച്ച് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി.
ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്റ് അംഗം ഹമദ് അബ്ദുൽ റഹ്മാൻ അൽ ഒലയാന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് കമ്യൂണിക്കേഷൻസ് അഫയേഴ്സ് മന്ത്രി ഫഹദ് അൽ ഷൗല ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്റർനെറ്റ് സേവനത്തിന്റെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റർനാഷനൽ ഗേറ്റ്വേ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി സിട്രയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുകയാണ്. ഇതിനായി പത്തോളം കമ്പനികള്‍ ടെൻഡർ നേടാൻ അപേക്ഷ നല്‍കിയതായും ഫഹദ് അൽ ഷൗല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

