വാഹനങ്ങളിൽ ഇന്ധനം നിറക്കുന്ന സമയത്ത് പുകവലി വേണ്ട
text_fieldsകുവൈത്ത് സിറ്റി: വാഹനങ്ങളിൽ ഇന്ധനം നിറക്കുന്ന സമയത്ത് പുകവലി ഒഴിവാക്കണമെന്ന് നിർദേശിച്ച് അഗ്നിശമന സേന. ഇന്ധന സ്റ്റേഷനുകളിലും സമീപ വാഹനങ്ങളിലും തീപിടിത്ത അപകടങ്ങൾക്ക് ഇതു കാരണമാകുമെന്നതിനാലാണ് മുന്നറിയിപ്പ്.
സ്റ്റേഷനുകളിൽ സുരക്ഷാ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണം. ഇന്ധനം നിറക്കുമ്പോൾ വാഹന എൻജിൻ ഓഫ് ചെയ്യണം.
ഈ സമയം വാഹനത്തിലും പുറത്തും പുകവലിക്കരുത്. സിഗരറ്റ് കുറ്റികൾ ഇന്ധന സ്റ്റേഷനുകളിൽ ഉപേക്ഷിക്കുകയും ചെയ്യരുത്. പുകയോ തീയുടെ ലക്ഷണങ്ങളോ കണ്ടെത്തിയാൽ വാഹനം പമ്പിൽനിന്ന് ഉടനെ മാറ്റണം തുടങ്ങിയ നിർദേശങ്ങളും അധികൃതർ മുന്നോട്ടുവെക്കുന്നു.
വേനൽ കനത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. വാഹനങ്ങൾക്കും തീപിടിക്കുന്ന നിരവധി റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

