മുബാറകിയ മാർക്കറ്റിൽ പുകവലി വേണ്ട; സൈക്കിൾ, ബൈക്ക്, വളർത്തുമൃഗങ്ങൾ എന്നിവക്കും വിലക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ചരിത്ര പ്രസിദ്ധവും തിരക്കേറിയതുമായ മുബാറകിയ മാർക്കറ്റിൽ മികച്ച അന്തരീക്ഷം ഒരുക്കുന്നതിന് നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി. മാർക്കറ്റിൽ പുകവലി പൂർണമായി നിരോധിച്ചു. വളർത്തുമൃഗങ്ങൾ, സൈക്കിൾ, ബൈക്കുകൾ എന്നിവയുമായി മാർക്കറ്റിൽ പ്രവേശിക്കാനാകില്ല. തറയിൽ ഇരിക്കുക, നിയുക്ത സ്ഥലങ്ങളിൽനിന്ന് ഇരിപ്പിടങ്ങൾ മാറ്റുക തുടങ്ങിയവക്കും വിലക്കുണ്ട്.
സന്ദർശകർക്കും ഷോപ്പർമാർക്കും വിൽപനക്കാർക്കും സുഖകരമായ അന്തരീക്ഷം ഉറപ്പാക്കൽ, മാർക്കറ്റിന്റെ സാംസ്കാരിക ആകർഷണം സംരക്ഷിക്കൽ, തിരക്ക് നിയന്ത്രണ വിധേയമാക്കൽ, അപകടസാധ്യത കുറക്കൽ, സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് തീരുമാനം. മാർക്കറ്റിലുടനീളം അറബിയിലും ഇംഗ്ലീഷിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കുവൈത്തിന്റെ പൈതൃകത്തിന്റെ പ്രതീകവും സ്വദേശികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടവുമാണ് മുബാറകിയ മാർക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

