രാജ്യത്ത് മരുന്ന് ക്ഷാമമില്ല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ആന്റിബയോട്ടിക്കുകള്‍ ലഭ്യമല്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ ആന്റിബയോട്ടിക്കുകളുടെ കുറവുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിൽ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാൽ, മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന വാർത്തക്ക് അടിസ്ഥാനമില്ല. ആശുപത്രിയിലേയും മെഡിക്കല്‍ ക്ലിനിക്കുകളുടേയും എല്ലാ പ്രവർത്തനങ്ങളും സാധാരണ ഗതിയിലാണെന്നും അധികൃതര്‍ പറഞ്ഞു. സാമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും ഇടയാക്കും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.

