Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമന്ത്രിസഭയിൽ...

മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല; ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു

text_fields
bookmark_border
മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല; ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു
cancel

കുവൈത്ത് സിറ്റി: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്രവിജയം നേടിയ കോഴിക്കോട് ജില്ലക്ക് പുതിയ മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാത്തതിൽ ഒ.ഐ.സി.സി കുവൈത്ത് കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങൾ മറികടന്നു തെരഞ്ഞെടുപ്പിൽ 13 സീറ്റുകളിൽ 12 എണ്ണവും നേടിയ കോഴിക്കോട് ജില്ലയിൽ നിന്നും ഒരു ജനപ്രതിനിധിയെപോലും കോൺഗ്രസ് പാർട്ടിയിൽ നിന്നും മുസ്‌ലിം ലീഗിൽ നിന്നും മന്ത്രിസഭയിലേക്ക് നിർദേശിക്കപ്പെട്ടിട്ടില്ല.

ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്കും സംഘടന പ്രവർത്തനങ്ങൾക്കും ഇത്തരം തീരുമാനങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ജില്ല ഭാരവാഹികളായ പ്രസിഡന്റ് ശിവദാസൻ പിലാക്കാട്ട്, ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cabinetProtestsOICC Kozhikode District Committee
News Summary - No representation in the Cabinet; OICC Kozhikode District Committee protests
Next Story