രോഗികളില്ല: ഖൈറാൻ ഫീൽഡ് ആശുപത്രി അടച്ചു
text_fieldsഖൈറാൻ ഫീൽഡ് ആശുപത്രി ജീവനക്കാർ ആശുപത്രി അടക്കുന്നതിനുമുമ്പ്
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി രൂപവത്കരിച്ച ഖൈറാനിലെ ഫീൽഡ് ആശുപത്രി അടച്ചു. രോഗികൾ ഇല്ലാത്തതുകൊണ്ടാണ് ഫീൽഡ് ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കേന്ദ്രം വിനോദസഞ്ചാരപദ്ധതികൾക്കായി കൈമാറി. 11,000 കോവിഡ് രോഗികൾക്ക് ഇവിടെ ചികിത്സ നൽകിയതായി ഫീൽഡ് ആശുപത്രി ഡയറക്ടർ ഡോ. ഫഹദ് അൽ ഇൗസ കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. അമീരി ആശുപത്രി, ഫർവാനിയ ആശുപത്രി തുടങ്ങി രോഗികൾ ഇല്ലാത്തതിനാൽ രാജ്യത്തെ പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകളും അടച്ചിരുന്നു. മുബാറക് ആശുപത്രി, അദാൻ ആശുപത്രി എന്നിവിടങ്ങളിലെയും കോവിഡ് വാർഡുകൾ ഘട്ടംഘട്ടമായി അടച്ചുവരുകയാണ്. കുറച്ചു പേർ മാത്രേമ കുവൈത്തിൽ നിലവിൽ കോവിഡ് ചികിത്സയിലുള്ളൂ.
ഇതിൽതന്നെ ആറുപേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
366 ആക്ടിവ് കേസുകളാണുള്ളത്. ബാക്കിയുള്ളവർ ഗുരുതരാവസ്ഥയോ രോഗലക്ഷണമോ ഇല്ലാതെ ക്വാറൻറീനിൽ കഴിയുകയാണ്. പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി നേടാൻ കഴിഞ്ഞതാണ് വൈറസ് വ്യാപനത്തെ ചെറുക്കാൻ സഹായിച്ചതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

