കോവിഡ് വ്യാപനം : ആരോഗ്യ ജീവനക്കാർക്ക് മൂന്നുമാസത്തേക്ക് അവധിയില്ല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്ക് മൂന്നുമാസത്തേക്ക് വാർഷികാവധി നൽകേണ്ടെന്ന് തീരുമാനം.
ഫെബ്രുവരി ഏഴുമുതൽ മൂന്നുമാസത്തേക്കാണ് ഉത്തരവിന് പ്രാബല്യം. വിദേശ ജീവനക്കാർ അവധിയെടുത്ത് നാട്ടിൽ പോയാൽ തിരിച്ചുവരവ് പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്.
അടുത്ത മാസങ്ങളിൽ കോവിഡ് എത്രത്തോളം വ്യാപിക്കുമെന്നും പറയാൻ കഴിയില്ല. സമീപ ആഴ്ചകളിൽ കേസുകൾ കൂടിവരുകയാണ്. വാക്സിനേഷൻ വിപുലപ്പെടുത്താനും ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇതിന് കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും.
ഇൗ സാഹചര്യത്തിലാണ് മൂന്നുമാസത്തേക്ക് അവധി മരവിപ്പിച്ച് അധികൃതർ ഉത്തരവിറക്കിയത്. കോവിഡ് പ്രതിരോധത്തിന് കുവൈത്ത് ഭരണകൂടം ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്.
രണ്ടാഴ്ചത്തേക്ക് വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഏഴുമുതൽ രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തന നിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

