Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ സ​മ്മേ​ള​നം

text_fields
bookmark_border
കു​വൈ​ത്ത് കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ സ​മ്മേ​ള​നം
cancel
camera_alt

കു​വൈ​ത്ത് കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ കു​വൈ​ത്ത് കെ.​എം.​സി.​സി ന​ട​ത്തു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ യു.​ഡി.​എ​ഫി​ന് എ​ന്നും ഊ​ർ​ജം പ​ക​രു​ന്ന​താ​ണെ​ന്ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ഉ​ൾ​പ്പെ​ടെ കെ.​എം.​സി.​സി​യു​ടെ നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടു​ന്നു എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി നേ​താ​വ് ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, ടി.​ടി. ഷം​സു, അ​ബ്​​ദു ക​ട​വ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait KMCC
Next Story