Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാർപ്പിട പദ്ധതികൾ...

പാർപ്പിട പദ്ധതികൾ പൂർത്തിയാകാതെ വ്യക്തികൾ നിർമാണം നടത്തരുത്

text_fields
bookmark_border
പാർപ്പിട പദ്ധതികൾ പൂർത്തിയാകാതെ വ്യക്തികൾ   നിർമാണം നടത്തരുത്
cancel
camera_alt

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന

കുവൈത്ത് മന്ത്രിസഭ യോഗം

കുവൈത്ത് സിറ്റി: പുതിയ പാർപ്പിട മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളും പൊതു സേവനങ്ങളും പൂർണമായി പൂർത്തിയാകുന്നതുവരെ വീടുകളുടെ നിർമാണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു.

നിർമാണ കാലതാമസം തടയാനും താമസക്കാർക്ക് മികച്ച ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാനുമായാണ് നടപടി. റോഡുകൾ, വൈദ്യുതി, വെള്ളം, മലിനജല ശൃംഖലകൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ പൂർത്തിയാകുന്നതുവരെ കെട്ടിട പെർമിറ്റുകൾ നൽകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

2025 ജൂൺ മുതൽ 2026 ജൂൺ വരെയുള്ള ഭവന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നിർവഹണം സംബന്ധിച്ച റിപ്പോർട്ട് കാബിനറ്റ് പരിശോധിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projecthousing
News Summary - പാർപ്പിട പദ്ധതികൾ പൂർത്തിയാകാതെ വ്യക്തികൾ നിർമാണം നടത്തരുത്
Next Story