Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാസങ്ങളായി...

മാസങ്ങളായി വരുമാനമില്ല; വിവാഹ​ ഹാളുകൾ പ്രതിസന്ധിയിൽ

text_fields
bookmark_border
മാസങ്ങളായി വരുമാനമില്ല; വിവാഹ​ ഹാളുകൾ പ്രതിസന്ധിയിൽ
cancel
camera_alt

കുവൈത്തിലെ അൽ അവയ്​ഹാൻ വിവാഹ​ ഹാൾ

കുവൈത്ത്​ സിറ്റി: ഏഴ്​ മാസത്തോളമായി വരുമാനമില്ലാതെ കുവൈത്തിലെ വിവാഹ​ ഹാളുകൾ. കോവിഡ്​ പ്രതിസന്ധി മൂലം വിവാഹ ചടങ്ങുകൾക്കും മറ്റു ഒത്തുകൂടലുകൾക്കും വിലക്ക്​ ഏർപ്പെടുത്തിയതാണ്​ ഇത്തരം സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത്​. ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും സ്ഥാപന ഉടമ കൈയിൽനിന്ന്​ വഹിക്കുന്ന അവസ്ഥയാണ്​. ഇനിയെത്ര നാൾ ഇൗ നില തുടരുമെന്ന്​ പറയാനും കഴിയില്ല. കുവൈത്ത്​ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്​ കീഴിലും നിരവധി വിവാഹ ഹാളുകൾ ഉണ്ട്​. മന്ത്രാലയത്തി​െൻറ പ്രധാന വരുമാനവുമായിരുന്നു ഇത്​. സന്നദ്ധ സംഘടനകൾക്ക്​ നൽകുന്ന സബ്​സിഡി ഉൾപ്പെടെ പൊതുസമൂഹത്തിന്​ പ്രയോജനപ്പെടുന്ന വിധമായിരുന്നു സാമൂഹിക ക്ഷേമ മന്ത്രാലയം ഇൗ വരുമാനം വിനിയോഗിച്ചിരുന്നത്​. ഏഴുമാസമായി ഒരു വരുമാനവും ഇൗ നിലയിൽ ലഭിക്കുന്നില്ല. നേരത്തെ ബുക്ക്​ ചെയ്​ത പരിപാടികളുടെ അഡ്വാൻസുകൾ തിരിച്ചുനൽകി.

318 ബുക്കിങ്​ റദ്ദാക്കി 33,000 ദിനാറാണ്​ സാമൂഹിക ​ക്ഷേമ മന്ത്രാലയം തിരിച്ചുനൽകിയത്​. സ്വകാര്യ സ്ഥാപനങ്ങളുടെ കണക്ക്​ ഇതിൽ വരില്ല. വിദേശികൾ വാടക​െക്കടുത്ത്​ നടത്തിയിരുന്ന ഹാളുകളും വെറുതെ കിടക്കുകയാണ്​. മാസവാടക​െക്ക​ടുത്ത്​ വിവിധ പരിപാടികൾക്ക്​ നൽകിയിരുന്ന നിരവധി സ്ഥാപനങ്ങളുണ്ട്​. മലയാളി സംഘടനകൾ ഉൾപ്പെടെ ഇത്തരം സ്ഥാപനങ്ങൾ ഏറ്റെടുത്ത്​ നടത്തിയിരുന്നു. സംഘടനയുടെ പരിപാടികൾ നടത്താൻ കഴിയുമെന്നതിനൊപ്പം വരുമാന മാർഗമായും വർത്തിച്ചിരുന്ന ഇൗ ഹാളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്​. പലരും ഹാളുകൾ തിരിച്ചുകൊടുത്ത്​ ബാധ്യതയൊഴിഞ്ഞു.

സംഘടന പരിപാടികൾക്ക്​ കോവിഡ്​ പ്രതിസന്ധി ഒഴിയാതെ അനുമതി കിട്ടാനിടയില്ല. സൂം ആപ്ലിക്കേഷനിലൂടെയാണ്​ ഇപ്പോൾ ഇത്തരം പരിപാടികൾ നടത്തുന്നത്​. നേരിട്ടുള്ള ഒത്തുചേരലുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പരിശോധനക്ക്​ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. സുലൈബിയയിൽ രണ്ട്​ ഒത്തുചേരലുകൾ കഴിഞ്ഞ ദിവസം പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crisisWedding halls
Next Story