അഗ്നിശമന സംവിധാനങ്ങളില്ല; 32 സ്ഥാപനങ്ങൾ പൂട്ടിച്ചു
text_fieldsഅഗ്നിശമന സേന വകുപ്പ് സുലൈബിയ കാർഷിക മേഖലയിൽ നടത്തിയ പരിശോധന
കുവൈത്ത് സിറ്റി: അഗ്നിശമന സേന വകുപ്പു മുന്നോട്ടുവെക്കുന്ന നിയമങ്ങള്‍ പാലിക്കാത്ത 32 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. സുലൈബിയ കാർഷിക മേഖലയിൽ അഗ്നിശമന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ടയറുകൾ, എണ്ണ, മരങ്ങൾ, മറ്റു പെെട്ടന്ന് തീപിടിക്കുന്ന വസ്തുക്കൾ എന്നിവ അലക്ഷ്യമായി കൂട്ടിയിട്ട സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, കാർഷിക -മത്സ്യവിഭവ അതോറിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

