സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധിപ്പിക്കില്ല- കുവൈത്ത് വിദ്യാഭ്യാസ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ഫീസ് വർധനയുണ്ടാവില്ലെന്ന് സൂചന നൽകി വിദ്യാഭ്യാസ മന്ത്രി. എല്ലാ അറബ്, വിദേശ സ്വകാര്യ സ്കൂളുകളും നിലവിലുള്ള ഫീസ് ഈടാക്കുന്നത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രിയും, ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. ഹമദ് അൽ അദാനി തീരുമാനമെടുത്തതായി അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു.
ഭിന്നശേഷിക്കാർക്ക് സേവനം നൽകുന്ന സ്കൂളുകൾക്കായി 2020ൽ പുറപ്പെടുവിച്ച തീരുമാനം, സ്വകാര്യ സ്കൂൾ ഫീസ് സംബന്ധിച്ച 10/2018 ലെ ഉത്തരവ് എന്നിവ 2022-2023 അധ്യയന വർഷത്തേക്ക് സാധുതയുള്ളതായി തുടരും. ഈ തീരുമാനം നടപ്പാക്കാത്തതും, ലംഘിക്കുന്നതുമായ സ്കൂളുകൾക്കെതിരെ പിഴ ചുമത്താൻ ജനറൽ, സ്പെസിഫിക് എജ്യുക്കേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്ക് മന്ത്രി അധികാരം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, 2022-2023 അധ്യയന വർഷം വിവിധ വിദ്യാഭ്യാസ മേഖലകളിലെ കമ്മിറ്റികളിലേക്കും പുറത്തേക്കും ഹൈസ്കൂൾ പരീക്ഷാ ബോക്സുകൾ കൊണ്ടുപോകുന്നതിന് 200 കാറുകൾ വാടകക്കെടുക്കുന്ന കരാർ നടപടിക്രമങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

