വേനലിൽ തടസ്സം നേരിട്ടില്ല: വൈദ്യുതി വിതരണം സുഗമമായി നിലനിർത്തി
text_fieldsകുവൈത്ത് സിറ്റി: ഈ വർഷം വേനൽക്കാലത്ത് വൈദ്യുതി വിതരണം സുഗമമായി നിലനിർത്താൻ കഴിഞ്ഞതായി കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കിടയിലും വിതരണം തടസ്സപ്പെടാതെ നിലനിർത്തി.
വൈദ്യുതി, ജല ഉൽപാദന യൂണിറ്റുകളിലെ അറ്റകുറ്റപ്പണികൾ വേനലിന് മുമ്പ് പൂർത്തിയാക്കിയിരുന്നു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ പീക്ക് സമയങ്ങളിൽ പൊതുജന ബോധവൽക്കരണവും നടത്തിയതായി അധികൃതര്‍ പറഞ്ഞു.
കൂടുതൽ വൈദ്യുതി ആവശ്യമുള്ള സമയങ്ങളിൽ ഗൾഫ് വൈദ്യുതി ശൃംഖലയുടെ സഹായവും ലഭ്യമാക്കി. വൈദ്യുതി തടസ്സങ്ങൾ ഉണ്ടായ മേഖലകളിൽ അടിയന്തര സംഘങ്ങൾ ഉടൻ അറ്റകുറ്റപ്പണികൾ നടത്തി. ഇതിലൂടെ വൈദ്യുതി വിതരണം വേഗത്തിൽ പുന:സ്ഥാപിക്കാൻ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

