ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രിമാർക്കെതിരായ അവിശ്വാസം 10ന് വോട്ടിനിടും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബി എന്നിവർക്കെതിരായ അവിശ്വാസ പ്രമേയം സെപ്റ്റംബർ 10ന് പാർലമെൻറിൽ വോട്ടിനിടും. കഴിഞ്ഞ മാസം ഇരുവർക്കുമെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും പാർലമെൻറിെൻറ പിന്തുണ ലഭിച്ചില്ല. വലിയ ഇടവേളയില്ലാതെ വീണ്ടും കുറ്റവിചാരണ നടത്തുകയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുകയുമായിരുന്നു. ഒരിടവേളക്ക് ശേഷം പാർലമെൻറ് അംഗങ്ങൾ നിരന്തരം മന്ത്രിമാർക്കെതിരെ കുറ്റവിചാരണ നടത്തുന്ന പ്രവണതയാണ് സമീപകാലത്ത് കണ്ടുവരുന്നത്.
പാർലമെൻറ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബഹുജന പിന്തുണ നേടാനാണ് ഇതെന്ന് ആരോപണമുണ്ട്. അതേസമയം, എം.പിമാർ ഇത് നിഷേധിക്കുന്നു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെയും കുറ്റവിചാരണക്ക് നോട്ടീസ് സമർപ്പിച്ചിട്ടുണ്ട്. അബ്ദുൽ കരീം അൽ കൻദരി, അൽ ഹുമൈദി, അൽ സുബൈഇ എന്നീ എം.പിമാർ സമർപ്പിച്ച കുറ്റവിചാരണ നോട്ടീസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം വ്യക്തമാക്കി.
അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, ബദർ അൽ മുല്ല, അബ്ദുൽ കരീം അൽ കൻദരി, യൂസുഫ് അൽ ഫദ്ദാല, ഡോ. ഒൗദ അൽ റുവൈഇ, അൽ ഹുമൈദി അൽ സുബൈഇ, ഡോ. ഖലീൽ അബുൽ, ഉമർ അൽ തബ്തബാഇ, ഫർറാജ് അൽ അർബീദ്, നാസർ അൽ ദൂസരി എന്നീ എം.പിമാരാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരായ അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടത്. ഖാലിദ് അൽ ഉതൈബി, താമിർ അൽ സുവൈത്ത്, അബ്ദുൽ കരീം അൽ കൻദരി, മുഹമ്മദ് അൽ മുതൈർ, നായിഫ് അൽ മിർദാസ്, ഹംദാൻ അൽ ആസിമി, ആദിൽ അൽ ദംഹി, അബ്ദുല്ല ഫഹദ്, ശുെഎബ് അൽ മുവൈസിരി, മുഹമ്മദ് ഹായിഫ് എന്നിവരാണ് ആഭ്യന്തര മന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

