Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
കുവൈത്തിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
cancel
Listen to this Article

കുവൈത്ത് സിറ്റി: കുവൈത്തിൽ കുരങ്ങുപനി (മങ്കിപോക്സ്) റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 12 രാജ്യങ്ങളിലായി നൂറിലേറെ പേർക്ക് ഈ അസുഖം കണ്ടെത്തിയിട്ടുണ്ട്. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

സംശയകരമായ സാഹചര്യത്തിൽ ലക്ഷണങ്ങൾ പ്രകടമാവുന്ന സന്ദർഭത്തിൽ ഏറ്റവും വേഗത്തിൽ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും അറിയിച്ചു.

കുരങ്ങുപനിയുടെ ലക്ഷണങ്ങളോ മറ്റോ പ്രകടിപ്പിക്കുന്ന രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ആരോഗ്യവിഭാഗത്തിൽ റിപ്പോർട്ട്ചെയ്യാനും രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് നിർദേശിച്ചു. മേയ് 13 മുതൽ 10 ദിവസത്തിനുള്ളിൽ യൂറോപ്പിലും അമേരിക്കയിലുമായി 12 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗുരുതര വ്യാപന ഭീഷണിയില്ല എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No case of monkey pox reported in Kuwait
Next Story