Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​ഴു‘​നി​റ’​ങ്ങ​ളി​ൽ...

ഏ​ഴു‘​നി​റ’​ങ്ങ​ളി​ൽ ചാ​ലി​ച്ചെ​ഴു​തി...

text_fields
bookmark_border
ഏ​ഴു‘​നി​റ’​ങ്ങ​ളി​ൽ ചാ​ലി​ച്ചെ​ഴു​തി...
cancel
camera_alt??? (????????) ??????????? ???????????????? ??????? ????????????? ???????????????????????

ഖൈ​ത്താ​ൻ: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ക​ല (ആ​ർ​ട്ട്) കു​വൈ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ 13ാം വ​ർ​ഷ​വും ‘നി​റം’ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഖൈ​ത്താ​നി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ.​കെ.​ജി മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ നാ​ലു​ ഗ്രൂ​പ്പു​ക​ളി​ലാ​യി 2200ൽ ​അ​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക​ല(​ആ​ർ​ട്ട്) കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സാം​കു​ട്ടി തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജൈ​സ​ൺ ജോ​സ​ഫ്, ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ വി​നു നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ ഗം​ഗാ​ധ​ർ ശി​ർ​ശാ​ദ് ക​ല(​ആ​ർ​ട്ട്) കു​വൈ​ത്ത്​ സാം​ബ​ശി​വ​ൻ അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ, വി​വി​ധ സം​ഘ​ട​ന- സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, സ്പോ​ൺ​സ​ർ​മാ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളോ​ടൊ​പ്പം അ​റ​ബ്, ഫി​ലി​പ്പീ​ൻ​സ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​ന്ദ​ർ​ശ​ക​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ഓ​പ​ണ്‍ കാ​ൻ​വാ​സ് പൈ​യി​ൻ​റി​ങ്ങും ഉ​ണ്ടാ​യി​രു​ന്നു. ക​ലാ​കാ​ര​ന്മാ​രാ​യ ശ​ശി കൃ​ഷ്ണ​ൻ, ഷ​മ്മി ജോ​ൺ, നി​കേ​ഷ്, സു​നി​ൽ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ചി​ത്ര​ര​ച​ന കൂ​ടാ​തെ മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ളി​മ​ൺ ശി​ൽ​പ​നി​ർ​മ്മാ​ണ മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ഫ​ലം ഡി​സം​ബ​ർ ഒ​ന്നി​ന്​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും www.kalakuwait.net, എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും പ്ര​ഖ്യാ​പി​ക്കും. ഓ​രോ ഗ്രൂ​പ്പി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ മെ​റി​റ്റ്‌ പ്രൈ​സും 10 ശ​ത​മാ​നം പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും. വി.​പി. മു​കേ​ഷ്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsniram
News Summary - niram-kuwait-gulf news
Next Story