'നിറം-2022' ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
text_fields‘നിറം-2022’ ചിത്രരചന മത്സര വിജയികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് സംഘടിപ്പിച്ച 'നിറം-2022' ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ചടങ്ങ് ജുമൈൻ ഗ്രൂപ് ചെയർമാൻ സാലിം ഖാലിദ് അൽ ജുമൈൻ ഉദ്ഘാടനം ചെയ്തു. കല (ആർട്ട്) കുവൈത്ത് പ്രസിഡന്റ് ജെയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു. നിറം-2022 പ്രോഗ്രാം റിപ്പോർട്ടിങ് ജനറൽ കൺവീനർ അജിത് കുമാർ നടത്തി.
മൂല്യനിർണയ വിശകലനം നിറം-2022 ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് ശശികൃഷ്ണൻ നിർവഹിച്ചു. കഴിഞ്ഞ 18 വർഷവും പരിപാടിയുടെ വിജയത്തിനായി നേതൃനിരയിൽ പ്രവർത്തിച്ച മുകേഷ് വി.പി, സാദിഖ് കെ. എന്നിവർക്ക് നിറം എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ ടോബി ആന്റണി പൊന്നാടയണിയിച്ചു.
'നിറം-2022' ചിത്രരചന മത്സര വിജയികൾ സംഘാടകർക്കൊപ്പം
ജഡ്ജസ് മാരായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, ജോൺ മാവേലിക്കര എന്നിവരെയും കോംപയറിങ് നിർവഹിച്ച അനീച്ച ഷൈജിത്, അൻസീൻ അയൂബ്, ജീവ്സ് എരിഞ്ചേരി, ഫോട്ടോഗ്രാഫർ അഷ്റഫ് എന്നിവരെയും ആദരിച്ചു. സുവനീർ പ്രകാശനം ഡോ. മാത്യു കോശി ആദ്യ കോപ്പി അമ്പിളി രാഗേഷ്, ജോണി കുമാർ എന്നിവർക്ക് നൽകി നിർവഹിച്ചു.
കല (ആർട്ട്) കുവൈത്ത് ജനറൽ സെക്രട്ടറി രാകേഷ് പി.ഡി സ്വാഗതവും ട്രഷറർ അഷ്റഫ് വിതുര നന്ദിയും പറഞ്ഞു. 2800ലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ആദ്യ മൂന്നു സമ്മാനങ്ങൾക്കു പുറമെ 71 പേർക്ക് മെറിറ്റ് പ്രൈസും 201 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. ഒന്നാം സമ്മാനാർഹർക്ക് സ്വർണനാണയവും നൽകി. അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്കൂൾ ബാഗും വിജയികൾക്ക് സമ്മാനമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

