Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല (ആ​ർ​ട്ട്)...

ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത്​ 'നി​റം' ചി​ത്ര​ര​ച​ന മ​ത്സ​രം ന​വം​ബ​ർ 12ന്

text_fields
bookmark_border
ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത്​ നി​റം ചി​ത്ര​ര​ച​ന മ​ത്സ​രം ന​വം​ബ​ർ 12ന്
cancel

​കു​വൈ​ത്ത്​ സി​റ്റി: ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത്​ ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'നി​റം' ചി​ത്ര​ര​ച​ന മ​ത്സ​രം ന​വം​ബ​ർ 12ന് ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ഓ​ൺ​ലൈ​നാ​യി ന​ട​ത്തും. പ്ര​ഥ​മ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​െൻറ 131ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 2005 മു​ത​ൽ ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ത്തു​ന്നു.

ഡ്രോ​യി​ങ്ങി​ലും പെ​യി​ൻ​റി​ങ്ങി​ലു​മാ​യി നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം ന​ട​ത്തു​ക. എ​ൽ.​കെ.​ജി മു​ത​ൽ ഒ​ന്നാം ക്ലാ​സ് വ​രെ (ഗ്രൂ​പ്​​ എ), ​ര​ണ്ട്​ മു​ത​ൽ നാ​ലാം ക്ലാ​സ്​ വ​രെ (ഗ്രൂ​പ്​​ ബി), ​അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​രെ (ഗ്രൂ​പ്​​ സി), ​ഒ​മ്പ​ത്​ മു​ത​ൽ 12 വ​രെ (ഗ്രൂ​പ്​​ ഡി) ​എ​ന്നി​വ​യി​ൽ ആ​ദ്യ ര​ണ്ടു ഗ്രൂ​പ്പു​ക​ൾ​ക്ക്​ ക്ര​യോ​ൺ​സും ക​ള​ർ​പെ​ൻ​സി​ലും ഗ്രൂ​പ്​ സി, ​ഡി എ​ന്നി​വ​ർ​ക്ക് വാ​ട്ട​ർ ക​ള​റു​ക​ളും ഉ​പ​യോ​ഗി​ക്കാം. ഡ്രോ​യി​ങ്​ ഷീ​റ്റ് A3 അ​ല്ലെ​ങ്കി​ൽ A4 ഉ​പ​യോ​ഗി​ക്കാം. ചി​ത്ര​ര​ച​ന കൂ​ടാ​തെ, ഏ​ഴ്​ മു​ത​ൽ 12ാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ക്ലേ ​സ്ക​ൾ​പ്ച​ർ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ൽ നാ​ലു വ​രെ സ​മ​യ​ത്തി​ൽ വ​ര പൂ​ർ​ത്തി​യാ​ക്കി നാ​ലു മു​ത​ൽ 4:30 വ​രെ സ​മ​യ​ത്തി​നു​ള്ളി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന​വ​ർ​ക്ക് സ്വ​ർ​ണ നാ​ണ​യ​വും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് സ്‌​പെ​ഷ​ൽ ഗി​ഫ്റ്റും ന​ൽ​കും. എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. www.kalakuwait.net എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ന​വം​ബ​ർ 11 വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.ങ്ങ​ൾ​ക്ക് kalakuwait@gmail.com എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യും കൂ​ടാ​തെ 97219439, 97959072, 97219833, എ​ന്നീ ന​മ്പ​റു​ക​ൾ വ​ഴി​യും ബ​ന്ധ​പ്പെ​ടാം. കു​വൈ​ത്തി​ലെ പ്ര​ഗ​ല്​​ഭ ക​ലാ​കാ​ര​ന്മാ​ർ മ​ത്സ​രം നി​യ​ന്ത്രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Competition for Art
News Summary - ‘Niraam’ Painting Competition for Art (Art) on 12th November
Next Story