നിപ: കുവൈത്ത് വിമാനത്താവളത്തിൽ സ്ഥിരം ലാബ് പരിഗണനയിൽ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽ ‘നിപ’ വൈറസ് ബാധ പടരുന്നത് ഏറക്കുറെ നിയന്ത്രണ വിധേയമായെങ്കിലും കുവൈത്തിൽ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിെൻറ ഭാഗമായി നിപ വൈറസ് ബാധിതരെ കണ്ടെത്താൻ വിമാനത്തിൽ സ്ഥിരമായി പ്രത്യേക ലാബ് സംവിധാനം സജ്ജീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
സംശയമുള്ള യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കുകയാണ് ലക്ഷ്യം. വൈറസ് ഇല്ലാതാക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ആഭ്യന്തര, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെയാണിത് സാധ്യമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള നടപടികൾ തുടരുമെന്നും ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ കൂട്ടിച്ചേർത്തു. നിപ വൈറസ് സംബന്ധിച്ച് കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
