Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജൂലൈയിലെ കോവിഡ്...

ജൂലൈയിലെ കോവിഡ് മരണത്തിൽ 91 ശതമാനം വാക്സിൻ എടുക്കാത്തവർ

text_fields
bookmark_border
ജൂലൈയിലെ കോവിഡ് മരണത്തിൽ 91 ശതമാനം വാക്സിൻ എടുക്കാത്തവർ
cancel

കു​വൈ​ത്ത്​ സി​റ്റി: ക​ഴി​ഞ്ഞ മാ​സം കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രി​ൽ 91.1 ശ​ത​മാ​നം പേ​രും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ർ. മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​സ​ന​ദ്​ അ​റി​യി​ച്ച​താ​ണി​ത്. മ​രി​ച്ച​വ​രി​ൽ നാ​ലു​ ശ​ത​മാ​നം ഒ​രു ഡോ​സ്​ വാ​ക്​​സി​ൻ മാ​ത്രം സ്വീ​ക​രി​ച്ച​വ​രാ​ണ്. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​ശേ​ഷം കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 4.9 ശ​ത​മാ​ന​മാ​ണ്. കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്കും കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ര​ണ​ത്തി​ലേ​ക്ക്​ എ​ത്തു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക്​ പോ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്.

വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ലാ​യി​രി​ക്കും. ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ 50 ശ​ത​മാ​ന​വും ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ 90 ശ​ത​മാ​ന​വും പ്ര​തി​രോ​ധ ശേ​ഷി ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, 100 ശ​ത​മാ​നം പ്ര​തി​രോ​ധ​ശേ​ഷി ഉ​ണ്ടാ​കു​മെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന്​ പ​റ​യു​ന്ന​ത്. മാ​സ്​​ക്​ ധ​രി​ക്കു​ക, കൈ ​ക​ഴു​കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കു​ത്തി​വെ​പ്പെ​ടു​ത്ത​വ​രും പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ninety-one percent of Kovid deaths in July were unvaccinated
Next Story