ആരോഗ്യമേഖലയിൽ ഒമ്പത് പ്രധാന തീരുമാനങ്ങൾ പുറപ്പെടുവിച്ചു
text_fieldsആരോഗ്യമന്ത്രി ഡോ.
അഹമ്മദ് അൽ അവാദി
കുവൈത്ത് സിറ്റി: സ്റ്റെം സെൽ കൈകാര്യം ചെയ്യൽ, മരുന്ന് സുരക്ഷ, മെഡിക്കൽ ഉപകരണങ്ങളുടെ പ്രമോഷൻ എന്നിവ ഉൾപ്പെടെ ആരോഗ്യ മേഖലയിൽ ഒമ്പത് പ്രധാന തീരുമാനങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
സ്റ്റെം സെൽ പ്രവർത്തനങ്ങൾക്ക് കർശന മാനദണ്ഡങ്ങളും ലൈസൻസിങ് സംവിധാനവും നടപ്പാക്കുമെന്നും അനുമതിയില്ലാത്ത വിൽപ്പനയും പരസ്യവും നിരോധിക്കുമെന്നും അറിയിച്ചു. മരുന്നുകളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും സുരക്ഷ നിരീക്ഷിക്കാൻ ഫാർമക്കോ വിജിലൻസ് മാർഗനിർദേശങ്ങൾ നിർബന്ധിതമാക്കി.
ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് മുമ്പ് മെഡിക്കൽ ഉപകരണങ്ങളുടെ പരസ്യവും പ്രമോഷനും അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യവും ഹെർബൽ ഉൽപ്പന്നങ്ങളുടെയും രജിസ്ട്രേഷൻ, ഘടക പരിശോധന, വിതരണം എന്നിവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സ്വകാര്യ ഫാർമസികളിലെ ലംഘനങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായും അറിയിച്ചു. ഡോക്ടർമാരുടെ പ്രഫഷണൽ പ്രാക്ടീസ് ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകളിലും ഭേദഗതി വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

