നിലമ്പൂർ ഫലം; വിഭാഗീയതക്കെതിരെ രാഷ്ട്രീയ വിജയം -പ്രവാസി വെൽഫെയർ
text_fieldsകുവൈത്ത് സിറ്റി: സി.പി.എമ്മിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. വെൽഫെയർ പാർട്ടിയെ ലക്ഷ്യമാക്കി സി.പി.എം നടത്തിയ ദുഷ്പ്രവർത്തനങ്ങൾ കേരള ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് ഫലം. ഒമ്പത് വർഷത്തെ ഭരണ നേട്ടങ്ങളെക്കുറിച്ചോ ജീവൽ പ്രശ്നങ്ങളെക്കുറിച്ചോ സംസാരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട സി.പി.എം യാഥാർഥ ചർച്ചകൾ ഒഴിവാക്കാൻ കൃത്രിമ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിച്ചത്.
മലപ്പുറം ജില്ലയിലെ വികസനനാവശ്യങ്ങൾ മറന്ന് ജില്ലക്കെതിരെ കള്ളക്കടത്തും ദേശവിരുദ്ധതയും ആരോപിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ഉൾപ്പെടെ സി.പി.എമ്മിന്റെ ധ്രുവീകരണ നീക്കങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനങ്ങൾ മറുപടി നൽകി. മതേതര കേരളത്തിന് കളങ്കമേൽപ്പിക്കുന്ന കുത്സിത ശ്രമങ്ങളെ പരാജയപ്പെടുത്തിയ നിലമ്പൂരിലെ പ്രബുദ്ധരായ വോട്ടർമാരെ അഭിനന്ദിക്കുന്നതായും പ്രവാസി വെൽഫെയർ കുവൈത്ത് സെക്രട്ടേറിയറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

