നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒ.ഐ.സി.സി വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി വിജയഘോഷം ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഉജ്ജ്വല വിജയത്തിൽ ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു.
ഒ.ഐ.സി.സി ഓഫിസിൽ വിജയഘോഷം നാഷനൽ കമ്മിറ്റി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള ഉദ്ഘാടനംചെയ്തു. ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു.
നാഷനൽ സെക്രട്ടറി എം.എ നിസാം അധ്യക്ഷതവഹിച്ചു. സുരേന്ദ്രൻ മൂങ്ങത്ത്, മനോജ് റോയ് ചുനക്കര, വിപിൻ മാങ്ങാട്, എബി പത്തനംതിട്ട, സജിത്ത് ചേലേമ്പ്ര, ബത്താർ വൈക്കം, റെജി കൊരുത്, സിനു ജോൺ, ജേക്കബ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. നാഷനൽ സെക്രട്ടറിമാരായ ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
വിവിധ ജില്ല പ്രസിഡന്റുമാർ ജനറൽ സെക്രട്ടറിമാർ, നാഷനൽ കൗൺസിൽ അംഗങ്ങൾ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങൾ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മധുര പലഹാര വിതരണവും നടത്തി.

