നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ;ആവേശം പകരാൻ കുവൈത്ത് പ്രവാസികളും
text_fieldsകുവൈത്തിൽനിന്നുള്ള സംഘം കോൺഗ്രസ് ഓഫിസിന് മുന്നിൽ
കുവൈത്ത് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിന് കുവൈത്തിൽ നിന്നുള്ള സംഘവും. ഷംസു താമരക്കുളം, ഹരിദാസ്ജീ, ജയചന്ദ്രൻ, സജീവ് ചുങ്കത്ത്, ഒ.ഐ.സി.സി തിരുവനന്തപുരം മുൻ ജില്ല പ്രസിഡന്റ് കോശി അലക്സാണ്ടർ, സ്പോട്സ് വിങ് ജോസ് നൈനാൻ, ജഹാൻ അഞ്ചൽ, അജയൻ ചെങ്ങന്നൂർ, കെ.ജി. വിശ്വനാഥൻ, ഗിരീഷ് തിരുവാതിര, ഓയൂർ ദീലിപ്, വി.ആർ.വേണു എന്നിവരാണ് നിലമ്പൂരിലെത്തിയത്. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവും വോട്ടെണ്ണലും കഴിഞ്ഞാണ് സംഘം കുവൈത്തിലേക്ക് മടങ്ങുക. നേരത്തെ ഉപതെരഞ്ഞെടുപ്പുകൾ നടന്ന തൃക്കാക്കരയിലും, പുതുപ്പള്ളിയിലും, പാലക്കാട്ടും, 2019ലും 2024ലും നടന്ന പാർലിമെന്റ് ഇലക്ഷനുകളിലും തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ മണ്ഡലങ്ങളിലും സംഘം പര്യടനം നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.